അനുബന്ധ വാര്‍ത്തകള്‍
- പശുസംരക്ഷണത്തിനായി കൗ ക്യാബിനറ്റ് രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
- മന്ത്രിസഭാ പുനസംഘടന ഇന്ന്, യുവ-വനിതാ മുഖങ്ങൾക്ക് സാധ്യത, നിർമല സീതാരാമനെ മാറ്റിയേക്കും
- മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ മരണം കൊലപാതകം! തലയിണ കൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു, ദുരൂഹത
- രാജ്യത്ത് പുതിയതായി 43,733 പേര്‍ക്ക് കൊവിഡ്; മരണം 930
- മറ്റൊരാളുമായി പ്രണയത്തിലായതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍
വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവെച്ചു, രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും, കേന്ദ്രസർക്കാരിൽ വൻ അഴിച്ചുപണി
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് പുനസംഘടന ഇന്ന് വൈകീട്ട് നടക്കും. ആറ് മണിക്ക് പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.പുനസംഘടനയിൽ 28 പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സർക്കാർ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാഗമായി മന്ത്രിമാരാവും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയിട്ടുണ്ട്. ജ്യോതിരാതിദ്യസിന്ധ്യ, രാജീവ് ചന്ദ്രശേഖർ, സർബാനന്ദ സോനോവാൾ,.ഭൂപേന്ദ്രർ യാദവ്, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേൽ, അജയ് ഭട്ട്, ശോഭ കരന്തലജെ, സുനിത ഡുഗെ, പ്രീതം മുണ്ടെ,നാരയണ് റാണെ, കപിൽ പട്ടീൽ, എൽജെപി നേതാവ് പശുപതി നാഥ് പരസ്, ആർസിപി സിംഗ്, അശ്വിനി വൈഷ്ണവ്, എമ്മിവരെല്ലാം തന്നെ രാവിലെ തന്നെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.
ഇവർക്കെല്ലാം തന്നെ പുനസംഘടനയുടെ ഭാഗമായി പദവികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലും, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വറും രാജി സമർപ്പിച്ചു. കർണാടകത്തിൽ നിന്നുള്ള സദാനന്ദ ഗൗണ്ടയ്ക്ക് പകരം ശോഭാ കരന്തലജ മന്ത്രിസഭയിൽ ഇടം നേടിയേക്കും. സഹമന്ത്രിമാരായ അനുരാഗ് കശ്യപ്, പുരുഷോത്തം കൃപാല തുടങ്ങിയ മന്ത്രിമാർ ക്യാബിനറ്റ് മന്ത്രിയാവും എന്നാണ് വിവരം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഹർഷവർധന് പകരം മീനാക്ഷി ലേഖി ചുമതലയേറ്റെടുത്തേക്കും. ഏറ്റവും ആകാംക്ഷ നിലനിൽക്കുന്നത് ധനമന്ത്രിയുടെ കാര്യത്തിലാണ്. നിർമ്മലാ സീതാരാമൻ ഇനി ധനമന്ത്രാലയത്തിൽ തുടരില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത ലേഖനം