അവസാന ഏകദിനത്തിൽ സഞ്ജു കളിച്ചേക്കും, യുവ സ്പിന്നർക്കും അവസരം

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂലൈ 2021 (15:16 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും പരിക്ക് മൂലം പുറത്തിരുന്ന മലയാളി ബാറ്റ്സ്മാൻ സഞ്ജു വി സാംസൺ നാളത്തെ ഏകദിനമത്സരത്തിൽ അരങ്ങേറുമെന്ന് റിപ്പോർട്ട്. സഞ്ജുവിനൊപ്പം യുവ സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യ രണ്ട് ഏകദിനമത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം മൂന്നാം മത്സരത്തിൽ പരീക്ഷണം നടത്തുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിനു മുന്‍പ് പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണിത്. സഞ്ജുവിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ഇഷാൻ കിഷനോ മനീഷ് പാണ്ഡെയോ ടീമിന് പുറത്താവും.

സീനിയര്‍ സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ രണ്ട് ഏകദിനങ്ങളിലും കളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചഹലിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വരുണ്‍ ചക്രവര്‍ത്തി ബൗളര്‍മാരുടെ നിരയിൽ ഇടം പിടിച്ചേക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :