അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിൽ വ്യത്യാസം ഉണ്ട്: പ്രഭാസ് പറയുന്നത് ഇങ്ങനെ !
- ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തുകൂടെ എന്ന് ട്രംപ്, തലയിൽ കൈവച്ച് ശാസ്ത്രലോകം
- ഇത് ചരിത്രം, ഡ്യുറാൻഡ് കപ്പിൽ മോഹൻ ബഗാനെ വീഴ്ത്തി ഗോകുലം കേരള എഫ്സി
- ഈ നിറത്തെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ?
- ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നും കണ്ടാൽ എങ്ങനെയിരിക്കും, കണ്ടുനോക്കൂ !
എക്സ്എൽ6ന് പിന്നാലെ ചെറുകാറുമായി മാരുതി, എസ്-പ്രസോ ഉടൻ വിപണിയിലേക്ക് !
പ്രീമിയം എംപിവി എക്സ്എൽ6നെ വിപണിയിലെത്തിച്ചതിന് പിന്നാലെ സ്പോർട്ടിയായ കുഞ്ഞൻ ഹാച്ച്‌ബാക്കിനെ വിപണിയിലെത്തിക്കുകയാണ് മാരുതി സുസൂക്കി. എസ്-പ്രസോ എന്ന ചെറു ഹാച്ച്‌ബാക്കിനെയാണ് ഉടൻ മാരുതി സുസൂക്കി വിപണിയിലെത്തിക്കുന്നത്. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി എസ്-പ്രസോ ഒരുക്കിയിരിക്കുന്നത്.
മരുതി സുസൂക്കിയുടെ ഇഗ്നിസിന്റെ നീളവും വീൽബേസുമുള്ളതായിരിക്കും പുതിയ കുഞ്ഞൻ ഹാച്ച്‌ബാക്ക്. പുത്തൻ തകമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കുന്നത്. ഹാച്ച്‌ബാക്കാണെങ്കിലും സ്പോർട്ടീവ് ആയ ഒരു ചെറു എസ്‌യുവിയുടെ ഡിസൈൻ ശൈലിയിയാവും വാഹനത്തിന് ഉണ്ടാവുക സെപ്തംബർ 30നാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുന്നത്.
റേനോ ക്വിഡ് ഉൾപ്പടെയുള്ള ചെറു കാറുകളെയാണ് എസ്-പ്രസോ എതിരിടുക 3.70 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. ബിഎസ് 6 നിലവാരത്തിലുള്ള പുതിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. വൈകാതെ ഇതേ എഞ്ചിനിൽ മാരുതി സുസൂക്കിയുടെ സെലെറിയോയും, വാഗൺ ആറും എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.