ജിയോഫൈ ഇപ്പോൾ വെറും 94 രൂപയ്ക്ക് സ്വന്തമാക്കാം, ഓഫർ പ്രഖ്യാപിച്ച് ജിയോ !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (12:34 IST)
ഇന്ത്യയിൽ ഏറ്റവും വിജയമായി മാറിയ ഒരു ജിയോ ഉത്പന്നമാണ് പോർട്ടബിൾ വൈഫൈ ഗാഡ്ജറ്റ് ആയ ജിയോഫൈ. ജിയോഫൈയുടെ പല മോഡലുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ജിയോഫൈ വെറും 94 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ് ഇപ്പോൾ ജിയോ.

ജിയോഫൈയ്ക്ക് പ്രത്യേക ഇഎംഐ ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 1999 രൂപ വിലവരുന്ന ജിയോഫൈ 94 രൂപ വീതമുള്ള തവണകളായി പണം അടച്ച് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ഈ ഓഫറിൽ ജിയോഫൈ വാങ്ങാനാകു. ജിയോ ഫോൺ 2ന് 141 രൂപയുടെ ഇഎംഐ പ്ലാൻ ജിയോ നേരത്തെ ലഭ്യമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :