24 മണിക്കൂറിനിടെ 57,982 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 50,000 കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2020 (09:54 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,982 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,47,664 ആയി ഉയർന്നു. 941 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 50,000 കടന്നു. 50,921 പേർക്കാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്. 6,76,900 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 19,19,843 പേർ രാജ്യത്ത് കൊവിഡിൽനിനും രോഗമുക്തി നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :