3 ലക്ഷം വിലയുണ്ടായിട്ടും ഐ ഫോൺ ഡുവോയ്ക്ക് വമ്പൻ ബുക്കിങ്, അമേരിക്കയിൽ ഡെലിവറി വൈകുന്നു
ആപ്പിളിന്റെ ആദ്യ ഫോള്ഡബിള് സ്മാര്ട്ട്ഫോണായ iPhone Duo യ്ക്ക് അമേരിക്കന് വിപണിയില് വമ്പന് സ്വീകരണം. ഒക്ടോബര് 16ന് പ്രീ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും ഡുവയുടെ ഡെലിവറി 2027 ജനുവരി അവസാനത്തിലേക്ക് നീക്കിയതായാണ് റിപ്പോര്ട്ട്. പ്രീ ബുക്കിങ്ങില് ലഭിച്ച വമ്പന് സ്വീകാര്യതയെ തുടര്ന്നാണ് ഡെലിവറി സമയം ഐഫോണ് നീട്ടിയത്. ഉയര്ന്ന വിലയുള്ളതിനാല് തന്നെ ഇത്രയും സ്വീകാര്യത ആപ്പിള് പോലും കണക്കുകൂട്ടിയിരുന്നില്ല.
ഇന്ത്യയിലും ഒക്ടോബര് 16ന് പ്രീ-ഓര്ഡര് ആരംഭിച്ചു. 2,99,900 രൂപയാണ് ഫോണിന്റെ പ്രാരംഭവില. ഇന്ത്യയില് ഫോണിന്റെ ഔദ്യോഗിക വില്പ്പന ഒക്ടോബര് 23ന് ആരംഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
7.6 ഇഞ്ച് Super Retina XDR മടക്കാവുന്ന OLED ഡിസ്പ്ലേയും 5.4 ഇഞ്ച് പുറം സ്ക്രീനും. 120Hz ProMotion, Always-On Display, Dynamic Island എന്നിവയും ഐഫോണിന്റെ പുതിയ ഫോള്ഡ് മോഡലില് ലഭ്യമാണ്. A20 Pro ചിപ്പാണ് കരുത്ത്. 48MP പ്രധാന ക്യാമറയും 48MP അള്ട്രാ വൈഡ് ക്യാമറയും ഉള്പ്പെടുന്ന ഡ്യുവല് ക്യാമറ സംവിധാനമുണ്ട്. 4K Dolby Vision വീഡിയോ റെക്കോര്ഡിങ്ങും പിന്തുണയ്ക്കുന്നു. ടൈറ്റാനിയം ഫ്രെയിം, IP68 വാട്ടര്, ഡസ്റ്റ് റസിസ്റ്റന്റ്, USB-C, MagSafe വയര്ലെസ് ചാര്ജിങ് എന്നിവയാണ് മറ്റ് സവിശേഷതകള്. പുറം ഡിസ്പ്ലേ ഉപയോഗിച്ച് 44 മണിക്കൂര് വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.
ഇന്ത്യയില് ബേസിക് മോഡലായ 256GB 2,99,900 രൂപയ്ക്കാണ് ലഭ്യമാവുക.
512GB - 3,24,900 രൂപ
1TB - 3,74,900 രൂപ
2TB - 4,49,900 രൂപ
