ആ നിൽപ്പും ബാക്ക്‌ലിഫ്‌റ്റും ഡുമിനിയെ ഓർമിപ്പിക്കുന്നു. പൂരനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2020 (15:41 IST)
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ പഞ്ചാബിന്റെ നിക്കോളാസ് പൂരനെ അഭിനന്ദിച്ച് ടെൻഡുൽക്കർ. പൂരന്റെ നിൽപ്പും ബാക്ക്‌ലിഫ്‌റ്റും ജെ‌പി ഡുമിയെ ഓർമിപ്പിക്കുന്നതാണെന്ന് സച്ചിൻ പറഞ്ഞു.

പന്തിനെ മികച്ച രീതിയിൽ പ്രഹരിക്കുന്ന ബാറ്റ്സ്മാനാണ് പൂരൻ. അവന്റെ നിൽപ്പും ബാക്ക്‌ലിഫ്റ്റും ഡുമിനിയെ ഓർമിപ്പിക്കുന്നു. സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഡൽഹിക്കെതിരായ മത്സരത്തിൽ 28 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുകളും സഹിതം 53 റൺസാണ് അടിച്ചെടുത്തത്.ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും റൺറേറ്റ് ഉയർത്തികൊണ്ടുള്ള പൂരന്റെ പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്. സീസണിൽ 10 ഇന്നിങ്സുകളിൽ നിന്നായി 295 റൺസാണ് പൂരന്റെ സമ്പാദ്യം. 180.21 സ്ട്രൈക്ക് റേറ്റിൽ 22 സിക്‌സും 21 ഫോറുകളുമാണ് പൂരൻ അടിച്ചുകൂട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :