അനുബന്ധ വാര്ത്തകള്
- എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി ധോണിക്കറിയാം, ഇത്തരമൊരു നായകന് കീഴിൽ ഏറെ കാലം കളിക്കാനായത് ബഹുമതി: ഡുപ്ലസിസ്
- ഇന്ദിരാനഗറിലെ ഗുണ്ടക്കൊപ്പം രാജസ്ഥാൻ പട, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
- ഇതെല്ലാം സ്വാഭാവികമാണ്, ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്: സഞ്ജു സാംസൺ
- ഇന്ത്യൻ ടീമിൽ കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല, അവനെ കുറിച്ചോർത്ത് അഭിമാനം: മുംബൈ താരത്തെ പറ്റി മഹേല
- "മോർഗൻ", ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മോശം ക്യാപ്റ്റൻ: തുറന്നടിച്ച് ഗൗതം ഗംഭീർ
സഞ്ജു എന്തുകൊണ്ടാണ് ടീമിലെത്താത്തത് എന്ന് ചോദിച്ചില്ലെ? ഇത് തന്നെ കാരണം: വിമർശനവുമായി ഇതിഹാസതാരം
തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗിൽ ദയനീയമായി പരാജയപ്പെട്ട രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെതിരെ വിമർശനവുമായി ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ബാറ്റിങിൽ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു പുറത്തുപോകാനുണ്ടായ കാരണമെന്നും ഗവാസ്‌കർ പറഞ്ഞു.
ഒരു നായകൻ എന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവിനാകണം. ആദ്യ മത്സരത്തിൽ അവനത് സാധിച്ചു. ഒരു കളിയിൽ റൺസ് കണ്ടെത്തിയാൽ പിന്നീട് വരുന്ന മത്സരങ്ങളിൽ നല്ല സ്കോർ കണ്ടെത്തിയ ഇന്നിങ്സിന്റെ തുടർച്ച എന്ന പോലെ ബാറ്റ് ചെയ്യാനാണ് സഞ്ജു ശ്രമിക്കുക. അവന്റെ ഈ ശീലമാണ് ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരിക്കാനും കാരണം ഗവാസ്‌കർ പറഞ്ഞു.
രാജസ്ഥാൻ ടോപ് ഓർഡറിലെ നിർണായക താരം എന്ന നിലയിൽ സഞ്ജുവിനെ ടീം ഏറെ ആശ്രയിക്കുന്നുണ്ടെന്നും എന്നാൽ അതിനെ സാധൂകരിക്കുന്ന സമീപനമല്ല താരത്തിൽ നിന്നുണ്ടാകുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.