അനുബന്ധ വാര്‍ത്തകള്‍
- ധോണിയെ സഞ്ജു തറപറ്റിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം
- ഇങ്ങനെയെങ്കിൽ ഷമിയെ ഓപ്പണറാക്കി ഇറക്കിയാലും മതിയല്ലോ, കെഎൽ രാഹുലിന്റെ മോശം ക്യാപ്റ്റൻസിക്കെതിരെ ആശിഷ് നെഹ്റ
- ആ താരത്തിന്റെ സാന്നിധ്യം മാക്‌സ്‌വെല്ലിനെ സഹായിച്ചു, ആർസിബിയിലെ വിജയത്തിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഓസീസ് താരം
- വളരെയെളുപ്പം ജയിക്കാവുന്ന ടോട്ടലുകളായിരുന്നു, മോശം ബാറ്റിംഗ് മാത്രമാണ് പരാജയകാരണം, തോൽവി ഉൾക്കൊള്ളാനാകുന്നില്ല: വാർണർ
- ബാംഗ്ലൂർ കിരീടം നേടിയാൽ ഞാൻ ചിലപ്പോൾ തലകറങ്ങി വീണേക്കും: ഡിവില്ലിയേഴ്സ്
"മോർഗൻ", ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മോശം ക്യാപ്‌റ്റൻ: തുറന്നടിച്ച് ഗൗതം ഗംഭീർ
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് തുടർപരാജയങ്ങളിൽ നിന്നും കരകയറാൻ സാധിക്കാതെ കഷ്ടപ്പെടുമ്പോൾ നായകൻ ഓയിൻ മോർഗനെതിരെ വിമർശനവുമായി മുൻ നായകൻ ഗൗതം ഗംഭീർ. ജീവിതത്തിൽ താൻ കൻടതിൽ വെച്ച് ഏറ്റവും മോശവും പരിഹാസ്യവുമായ ക്യാപ്‌റ്റൻസിയാണ് മോർഗന്റേതെന്ന് ഗംഭീർ തുറന്നടിച്ചു.
ഞാൻ പറയുന്നത് വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. ഞാൻ കണ്ടതിൽ ഏറ്റവും മോശം ക്യാപ്‌റ്റൻസിയാണ് മോർഗന്റേത്. പവർ പ്ലേയിൽ എറിഞ്ഞ തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിക്ക് വീണ്ടുമൊരു ഓവർ നൽകാൻ മോർഗൻ തയ്യാറായില്ല. ഒരുപക്ഷേ അവന് വീണ്ടും അവസരം നൽകിയിരുന്നെങ്കിൽ മത്സരം തന്നെ കൊൽക്കത്തയുടെ കയ്യിലിരുന്നേനെ ഗംഭീർ പറഞ്ഞു.
വരുൺ മൂന്നാം വിക്കറ്റ് നേടുകയോ മാക്‌സ്‌വെല്ലിനെ നേരെത്തെ പുറത്താക്കുകയോ ചെയ്‌തിരുന്നെങ്കിൽ മത്സരം മാറിയേനെ. ഒരു ഇന്ത്യൻ നായകനല്ല ഈ മണ്ടത്തരം കാണിച്ചത് എന്നതിൽ എനിക്ക് എന്തായാലും സന്തോഷമുണ്ട്. ഗംഭീർ പറഞ്ഞു.