1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju ans vaibhav included in Asian Games probable list

Asian Games Indian Cricket Team : ഏഷ്യൻ ഗെയിംസ് സാധ്യത ടീമിൽ സൂര്യകുമാറും ഗില്ലും പുറത്ത്, വൈഭവ് കളിക്കും, ക്യാപ്റ്റനായി സഞ്ജു?

ഏഷ്യന്‍ ഗെയിംസ് സമയത്ത് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

Sanju Samson
സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി നഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത ടീം പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ചു. നിലവിലെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലും പട്ടികയിലില്ല. അതേസമയം ഐപിഎല്ലിലൂടെ ശ്രദ്ധേയനായ 15കാരന്‍ വൈഭവ് സൂര്യവംശി സാധ്യത പട്ടികയിലുണ്ട്.
 
ഏഷ്യന്‍ ഗെയിംസ് സമയത്ത് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് 30 അംഗ ടീമിനെ ബിസിസിഐ പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍.
 
അതേസമയം 2028ലെ ഒളിമ്പിക്‌സും ടി20 ലോകകപ്പും ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഭാവിപദ്ധതികളില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകില്ലെന്ന സൂചന നല്‍കുന്നതാണ് പട്ടിക. ഏഷ്യന്‍ ഗെയിംസ് നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നീ പേരുകളാണ് ബിസിസിഐ പരിഗണിക്കുന്നത്.
 
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് സമര്‍പ്പിച്ച 30 അംഗ പട്ടിക
 
ബാറ്റര്‍മാര്‍ : അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍,വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വര്‍മ, ആയുഷ് ബദോനി, ധ്രുവ് ജുറെല്‍, റുതുരാജ് ഗെയ്ക്ക്വാദ്, ശിവം ദുബെ,വിപ്രജ് നിഗം, വാഷിങ്ങ്ടണ്‍ സുന്ദര്‍,നിതീഷ് കുമാര്‍ റെഡ്ഡീ
 
ബൗളര്‍മാര്‍: ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ, അനുകൂല്‍ റോയ്, ഹര്‍ഷ് ദുബെ, ഖലീല്‍ അഹമ്മദ്, രവി ബിഷ്‌ണോയ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷിത് റാണ,യാഷ് താക്കൂര്‍,വരുണ്‍ ചക്രവര്‍ത്തി
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
UCL Final PSG : ഗബ്രിയേലിനും എസെയ്ക്കും പിഴച്ചു, ചാമ്പ്യൻസ് ലീഗ് ഫൈനൽ ഷൂട്ടൗട്ടിൽ തകർന്ന് ഗണ്ണേഴ്സ്, ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പി എസ് ജി