1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. This team is definitely not going to make layoffs

ഒന്നും തോന്നരുത് ഡൽഹി പ്ലേ ഓഫ് എത്താൻ പോകുന്നില്ല, തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

aakash chopra
ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പ്ലേ ഓഫ് റൗണ്ടിൽ ഡൽഹി ക്യാപ്പിറ്റൽസ് യോഗ്യത നേടില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിൽ തുടർച്ചയായ 4 മത്സരങ്ങളിൽ തോൽവിയേറ്റുവാങ്ങിയ ഡൽഹിയുടെ പ്രധാനപ്രശ്നം ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റാണ്. നായകനായ ഡേവിഡ് വാർണറും ശരാശരിയിൽ താഴ്ന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
 
നാല് മത്സരങ്ങളിൽ ഡൽഹി തോറ്റുകഴിഞ്ഞു. ഈ ടീം പ്ലേ ഓഫിലെത്തില്ലെന്ന് ഏകദേശം ഉറപ്പായി. വാർണറും പൃഥ്വി ഷായും തുടക്കത്തിൽ നന്നായി കളിച്ചു. മൂന്ന് കളികളിൽ വാർണർ അർധസെഞ്ചുറി നേടി. അദ്ദേഹം റൺസ് നേടുന്നുണ്ട് എനത് ശരിയാണ്. പക്ഷേ ഒരു സിക്സർ പോലും നേടാൻ താരത്തിനാകുന്നില്ല.അക്സർ പട്ടേൽ മാത്രമാണ് ടീമിന് കാര്യമായ സംഭാവനകൾ നൽകുന്നത്. ആകാശ് ചോപ്ര പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അൻസു ഫാറ്റിയടക്കം മൂന്ന് താരങ്ങളെ ബാഴ്സ ഒഴിവാക്കും, മെസ്സിയെ തിരികെയെത്തിക്കാൻ നീക്കം സജീവം