1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul should change his attitude: wasim jaffer

താനാണ് ടീമിനെ താങ്ങി നിർത്തുന്നതെന്നാണ് രാഹുലിൻ്റെ വിചാരം, അത് തെറ്റായ മനോഭാവം

KL Rahul
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയിട്ടും  നായകൻ കെ എൽ രാഹുലിനെതിരെ രൂക്ഷവിമർശനം. മത്സരത്തിൽ 213 റൺസെന്ന വിജയലക്ഷ്യം മറികടക്കാൻ രാഹുലിനായെങ്കിലും താരത്തിൻ്റെ മെല്ലെപ്പോക്ക് കാരണമായിരുന്നു മത്സരം അവസാന ബോളിലേക്ക് നീങ്ങിയത്. 20 പന്തുകൾ നേരിട്ട താരം ആകെ 18 റൺസ് മാത്രമായിരുന്നു മത്സരത്തിൽ നേടിയത്.
 
ഇതോടെ രാഹുലിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറായ വസീം ജാഫർ. രാഹുലിൻ്റെ ഇന്നിങ്ങ്സ് കണ്ടിരിക്കുക എന്നത് സങ്കടകരമായ കാഴ്ചയായിരുന്നുവെന്ന് ജാഫർ പറയുന്നു. ടീം 213 റൺസ് ചെയ്സ് ചെയ്യുകയാണ് ആ സമയത്ത് രാഹുൽ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അതിശയവും സങ്കടവും തോന്നി. ഓപ്പണറായി ഇറങ്ങുന്ന ഒരാൾ അപ്പോൾ അങ്ങനെയാണോ കളിക്കേണ്ടത്. രാഹുൽ താൻ ഔട്ടായാൽ പിന്നെയാരും റൺസ് സ്കോർ ചെയ്യാനില്ല എന്നാണ് കരുതുന്നത്. അത് തെറ്റാണ്. ഈ മനോഭാവം രാഹുൽ തീർച്ചയായും മാറ്റണം. വസീം ജാഫർ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന്‍ ഇങ്ങനെ