അനുബന്ധ വാര്‍ത്തകള്‍
- നിര്‍ഭാഗ്യങ്ങളുടെ റെക്കോര്‍ഡില്‍ സഞ്ജു ഒന്നാം സ്ഥാനത്ത്, മറികടന്നത് ധോണിയെ; വല്ലാത്തൊരു ഭാഗ്യക്കേടാണെന്ന് ആരാധകര്‍
- മഴ മാറി, മാനം തെളിഞ്ഞു; ടോസ് ലഭിച്ച ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുത്തു
- കളിക്കാതെ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ കയറുമോ? മഴ മാറാന്‍ പ്രാര്‍ത്ഥിച്ച് രാജസ്ഥാന്, ഇല്ലെങ്കില്‍ തിരിച്ചടി
- ശാന്തൻ, തീരുമാനത്തിൽ കൃത്യത, ഏറ്റവും സ്വാധീനം പ്രകടമാക്കിയ നായകൻ സഞ്ജുവെന്ന് പാർഥീവ് പട്ടേൽ
- സഞ്ജുവിന്റെ രാജസ്ഥാന് ഫൈനലിലേക്ക് ടിക്കറ്റെടുക്കുമോ? ഇന്നറിയാം
തകര്‍ത്തടിച്ച് സഞ്ജു; അര്‍ധ സെഞ്ചുറിക്ക് തൊട്ടുമുന്‍പ് പുറത്തായി
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ മുന്നില്‍ നിന്ന് നയിച്ച് നായകന് സഞ്ജു സാംസണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി സഞ്ജു 26 പന്തില്‍ 47 റണ്‍സ് നേടി. അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങിയതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്സ്. കൂറ്റനടിക്ക് ശ്രമിച്ച് ബൗണ്ടറി ലൈനിന് അരികെ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫ് ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. അര്‍ധ സെഞ്ചുറി നേടാന്‍ സാധിക്കാത്തതില്‍ നിരാശനായാണ് സഞ്ജു കളംവിട്ടത്.