ശാന്തൻ, തീരുമാനത്തിൽ കൃത്യത, ഏറ്റവും സ്വാധീനം പ്രകടമാക്കിയ നായകൻ സഞ്ജുവെന്ന് പാർഥീവ് പട്ടേൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (17:56 IST)
ഐപിഎൽ സീസണിൽ ഏറ്റവുമധികം സ്വാധീനം പ്രകടമാക്കിയ'നായകൻ സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ പാർഥീവ് പട്ടേൽ.ഫീൽഡിലെ സഞ്ജുവിന്റെ ശാന്ത സ്വഭാവത്തെയും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിലെ വൈദഗ്ധ്യത്തെയും പാർഥിവ് പ്രശംസിച്ചു.

ഐപിഎല്ലിൽ എല്ലാ മത്സരങ്ങളിലും വളരെ ശാന്തനായാണ് സഞ്ജുവിനെ കാണാനായത്. അതേസമയം കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സഞ്ജുവിനായി.ക്യാപ്റ്റൻസിയുടെ കാര്യം പരിഗണിച്ചാൽ സഞ്ജു വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.പാർഥീവ് പറഞ്ഞു.

2021ൽ സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തതിനെ തുടർന്നാണ് സഞ്ജു നായകനാകുന്നത്. ആ സീസൺ പക്ഷേ ഏഴാമതായാണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. എന്നാൽ മെഗാതാരലേലത്തിൽ ടീം ഉടച്ചുവാർത്തതോടെ ടീമിനെ പ്ളേ ഓഫിലേക്ക് എത്തിക്കാൻ സഞ്ജുവിനായി പാർഥീവ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :