അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (19:02 IST)
തങ്ങളുടെ ഇതിഹാസതാരം ലയണൽ മെസ്സിയെ വീണ്ടും കാമ്പ്നൗവിൽ എത്തിക്കാൻ നീക്കങ്ങൾ തകൃതിയാക്കി ബാഴ്സലോണ. മെസ്സിയെ തിരികെയെത്തിക്കാൻ സാമ്പത്തിക പ്രതിസന്ധിയിലുള്ള ക്ലബ് തങ്ങളുടെ മൂന്ന് താരങ്ങളെ മറ്റ് ടീമുകൾക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.യുവതാരങ്ങളായ അൻസു ഫാറ്റി,റഫീഞ്ഞ,ഫെറാൻ ടോറസ് എന്നിവരെയാണ് ക്ലബ് വിൽക്കാനൊരുങ്ങുന്നത്.
മെസ്സിയുടെ പിൻഗാമി എന്ന വിശേഷണത്തോടെ ബാഴ്സ അക്കാദമിയിൽ നിന്നും സീനിയർ ടീമിലെത്തിയ താരമാണ് അൻസു ഫാറ്റി. പ്രതീക്ഷകൾക്കൊപ്പമുള്ള പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ തുടക്കത്തിൽ താരത്തിനായിരുന്നെങ്കിലും തുടരെയുള്ള പരിക്കുകൾ താരത്തിൻ്റെ പ്രകടനത്തിൽ മങ്ങൽ വരുത്തിയിട്ടുണ്ട്. മെസ്സിക്ക് ശേഷം ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി അൻസു ഫാറ്റിയാണ് അണിയുന്നത്. അൻസു ഫാറ്റിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും റഫീഞ്ഞയെ സ്വന്തമാക്കാൻ ചെൽസിയും ഫെറാൻ ടോറസിനായി അത്ലറ്റികോ മാഡ്രിഡുമാണ് രംഗത്തുള്ളത്.
ഈ മൂന്ന് താരങ്ങളെ ഒഴിവാക്കുന്നതോടെ ബാഴ്സയുടെ ശമ്പള ബില്ലിൽ കാര്യമായ മാറ്റമുണ്ടാവുമെന്നും അതുവഴി മെസ്സിയെ ടീമിലെത്തിക്കാമെന്നുമാണ്
ബാഴ്സലോണ മാനേജ്മെൻ്റിൻ്റെ കണക്കുകൂട്ടൽ