അഭിറാം മനോഹർ|
Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (14:28 IST)
ഇതിഹാസതാരം ലയണൽ മെസ്സി ഈ സീസൺ കഴിയുന്നതോടെ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. താരത്തെ തിരികെ ക്ലബിലെത്തിക്കാൻ ബാഴ്സ അധികൃതർ ശ്രമിക്കുന്നതായി വാർത്തകൾ വന്നതോടെ വലിയ പ്രതീക്ഷയിലാണ്
ബാഴ്സലോണ ആരാധകർ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കി.
മുണ്ടോ ഡിപോർട്ടീവോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോവ്സ്കി ഇക്കാര്യം പറഞ്ഞത്. മെസ്സി ബാഴ്സയിൽ തിരികെയെത്തിയാൽ അത് ആരാധകരിൽ മാത്രമല്ല സഹകളിക്കാരിലും വലിയ ആവേശമുണ്ടാക്കുമെന്ന് ലെവൻഡോവ്സ്കി പറയുന്നു. ബാഴ്സയാണ് മെസ്സിയുടെ തട്ടകം. എന്താണ് നിലവിൽ നടക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ അടുത്ത സീസണിൽ മെസ്സിക്കൊപ്പം പന്ത് തട്ടാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലെവൻഡോവ്സ്കി പറഞ്ഞു.