1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Riyan Parag Mother Whats App Messages

പഞ്ചാബിനെതിരായ മത്സരത്തിലെ മോശം പ്രകടനം; ട്രോളുകളില്‍ മനസ് വിഷമിച്ച് റിയാന്‍ പരാഗ്, ആശ്വാസമായി അമ്മയുടെ മെസേജ്

Riyan Parag
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചെങ്കിലും രാജസ്ഥാന്റെ ഓള്‍റൗണ്ടര്‍ താരം റിയാന്‍ പരാഗ് അത്ര സന്തുഷ്ടനായിരുന്നില്ല. പഞ്ചാബിനെതിരെ വെറും നാല് റണ്‍സെടുത്ത് പുറത്തായ പരാഗ് ഒരോവറില്‍ 16 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. 19 കാരനായ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രോളി. ഇത് താരത്തെ മാനസികമായി വേദനിപ്പിച്ചു. അതിനിടയിലാണ് തന്റെ അമ്മ അയച്ച വാട്‌സ്ആപ് സന്ദേശം പരാഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ട്രോളുകളില്‍ നിരാശപ്പെടേണ്ടെന്നും ധൈര്യമായി മുന്നോട്ടുപോകൂ എന്നും അര്‍ത്ഥമാക്കുന്ന ഹൃദ്യമായ രണ്ട് വരി കുറിപ്പാണ് അമ്മ പരാഗിന് അയച്ചത്. 
 
'കുഞ്ഞെ, നിനക്ക് എങ്ങനെയുണ്ട്? നിന്റെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്നത് നിര്‍ത്തരുത്' എന്നാണ് പരാഗിന് അമ്മ അയച്ച സന്ദേശത്തില്‍ പറയുന്നത്. 'അമ്മയ്ക്ക് അറിയാം...എപ്പോഴും' എന്ന തലക്കെട്ടോടെയാണ് വാട്‌സ്ആപ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പരാഗ് പങ്കുവച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
14 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, മറക്കാനാവുമോ ഇന്ത്യയുടെ കിരീടനേട്ടം