ശതാബ്ദി പോലെ തുടങ്ങി, അവസാനം ചരക്ക് തീവണ്ടിയായി; രോഹിത് ശര്‍മയെ പരിഹസിച്ച് ആകാശ് ചോപ്ര

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (11:09 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ബാറ്റിങ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് രോഹിത്തിന്റെ ഇന്നിങ്‌സ് ഇഴയുകയായിരുന്നു എന്ന് ആകാശ് ചോപ്ര പറഞ്ഞു.

'രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും വളരെ അഗ്രസീവ് ആയ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത്. രോഹിത് ശര്‍മ ഒരു ശതാബ്ദി ട്രെയിന്‍ പോലെ വേഗതയിലാണ് ഇന്നിങ്‌സ് ആരംഭിച്ചത്. പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ അത് ഒരു ചരക്ക് തീവണ്ടി പോലെയായി. 30 പന്തില്‍ നിന്ന് 33 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇത്ര പതുക്കെ ആകരുതായിരുന്നു. ഈ രീതിയില്‍ കളിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് പ്രവേശിക്കില്ല. ഞെട്ടല്‍ തോന്നിയിട്ടൊന്നും കാര്യമില്ല,' ആകാശ് ചോപ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :