RCB vs PBKS: 50 റൺസിൽ അഞ്ച് പേർ കൂടാരം കയറി, പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹേസൽവുഡും സംഘവും, ആർസിബി ഇന്ന് ഫയർ മോഡിൽ
RCB vs PBKS Qualifier Match updates
മത്സരത്തിന്റെ രണ്ടാം ഓവറില്‍ യാഷ് ദയാലാണ് പ്രിയാന്‍ഷ് ആര്യയെ മടക്കി ആദ്യ പ്രഹരം പഞ്ചാബിന് നല്‍കിയത്. പിന്നാലെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി മറ്റൊരു ഓപ്പണറായ പ്രഭ് സിമ്രാനും മടങ്ങി.കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ജോഷ് ഇംഗ്ലീഷ്,നായകന്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ജോഷ് ഹേസല്‍വുഡാണ് മടക്കിയത്. പവര്‍ പ്ലേയ്ക്ക് പിന്നാലെ യാഷ് ദയാല്‍ നേഹാല്‍ വധേരയെ കൂടി പുറത്താക്കിയപ്പോള്‍ 52 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ് പഞ്ചാബ്