IPL 2025, Qualifier 1: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; നേരിയ മുന്‍തൂക്കം പഞ്ചാബിന്

Punjab Kings vs Royal Challengers Bengaluru: ഇന്ന് ജയിക്കുന്നവര്‍ ഫൈനലിലെത്തും

IPL News, RCB, Punjab Kings. RCB vs PK, IPL Updates, IPL Play offs 2025
Punjab Kings
രേണുക വേണു| Last Modified വ്യാഴം, 29 മെയ് 2025 (07:58 IST)

IPL 2025, Qualifier 1: ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ ഇന്ന്. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആവേശ പോരാട്ടം. മുല്ലന്‍പൂര്‍ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് ക്വാളിഫയര്‍ 2 കളിച്ച് ഫൈനലിലെത്താന്‍ അവസരമുണ്ട്. ഇരു ടീമുകള്‍ക്കും ഇതുവരെ ഐപിഎല്‍ കിരീടം ലഭിച്ചിട്ടില്ല. പഞ്ചാബ് 2014 ല്‍ റണ്ണേഴ്‌സ്-അപ് ആയിരുന്നു. ബെംഗളൂരു 2009, 2011, 2016 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

35 തവണയാണ് ഇരു ടീമുകളും തമ്മില്‍ ഐപിഎല്ലില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ 18 കളികളില്‍ പഞ്ചാബും 17 എണ്ണത്തില്‍ ആര്‍സിബിയും ജയിച്ചു. ഈ സീസണില്‍ രണ്ട് തവണ ഇരു ടീമുകളും തമ്മില്‍ കളിച്ചു. ആദ്യ മത്സരത്തില്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനു ആര്‍സിബി ജയിച്ചു.

രാജ്യാന്തര മത്സരങ്ങളുടെ ഭാഗമായി ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്‍ നാട്ടിലേക്കു മടങ്ങിയതാണ് പഞ്ചാബിന്റെ തലവേദന. പകരം അസ്മത്തുള്ള ഒമര്‍സായി കളിക്കാനാണ് സാധ്യത. പരുക്കില്‍ നിന്ന് മുക്തനായി ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തുന്നത് ആര്‍സിബി ക്യാംപിനു ഇരട്ടി ഊര്‍ജ്ജം നല്‍കുന്നു. ജിതേഷ് ശര്‍മ തന്നെയായിരിക്കും ഇന്നും ആര്‍സിബിയെ നയിക്കുക. ടിം ഡേവിഡിനു കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :