Virat Kohli: ആർസിബിക്ക് മാത്രമായി 9,000 റൺസ്,അപൂർവനേട്ടത്തിൽ കോലി, അർധസെഞ്ചുറികളുടെ റെക്കോർഡിൽ വാർണറെയും പിന്നിലാക്കി

Virat kohli, Virat kohli ipl record, RCB record, IPL Records Kohli,കോലി റെക്കോർഡ്, ഐപിഎൽ റെക്കോർഡ്, ഐപിഎൽ കോലി
Virat kohli completes 9000 T20 runs with RCB
അഭിറാം മനോഹർ| Last Updated: ബുധന്‍, 28 മെയ് 2025 (16:50 IST)
ഐപിഎല്ലില്‍ ഇന്നലെ ലഖ്‌നൗവിനെതിരെ നടത്തിയ അര്‍ധസെഞ്ചുറി പ്രകടനത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി സൂപ്പര്‍ താരം വിരാട് കോലി. ഇന്നലെ നടത്തിയ

പ്രകടനത്തോടെ ഐപിഎല്ലില്‍ ഒരു ടീമിനായി മാത്രം 9000 റണ്‍സ് പിന്നിടുന്ന ആദ്യ

താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ഐപിഎല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലെ പ്രകടനങ്ങള്‍ ചേര്‍ത്താണ് കോലിയുടെ ഈ നേട്ടം. ഐപിഎല്ലില്‍ നിന്ന് മാത്രമായി 8606 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സിനായി 6060 റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മയാണ് ലിസ്റ്റില്‍ കോലിയ്ക്ക് പുറകില്‍ രണ്ടാമതുള്ളത്.

ഇന്നലത്തെ പ്രകടനത്തോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ 600+ പ്രകടനം നടത്തുന്ന താരമെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി.ഇതിന് മുന്‍പ് 2013,2016,2023,2024 സീസണുകളില്‍ കോലി 600ന് മുകളില്‍ റണ്‍സുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാല് ഐപിഎല്‍ സീസണുകളില്‍ 600+ റണ്‍സ് കണ്ടെത്തിയിട്ടുള്ള കെ എല്‍ രാഹുലാണ് കോലിക്ക് പിന്നില്‍ രണ്ടാമതുള്ളത്. അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന ഹൈദരാബാദിന്റെ ഇതിഹാസതാരമായ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡും കോലി മറികടന്നു. ഐപിഎല്ലിലെ അറുപത്തിമൂന്നാം അര്‍ധസെഞ്ചുറിയാണ് കോലി ഇന്നലെ ലഖ്‌നൗവിനെതിരെ നേടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :