അനുബന്ധ വാര്‍ത്തകള്‍
- Jitesh Sharma - Digvesh Rathi Mankading: റിഷഭ് പന്ത് റിവ്യു പിന്‍വലിച്ചില്ലെങ്കിലും അത് ഔട്ടല്ല; ഇതാണ് 'മങ്കാദിങ്' നിയമം
- RCB vs LSG: ബൗളിങ്ങിന് മൂർച്ച കൂട്ടാൻ ഹേസൽവുഡെത്തി,ആർസിബിക്ക് ഇന്ന് ജയിച്ചെ തീരു, വഴി മുടക്കുമോ ലഖ്നൗ?
- RCB vs PBKS Qualifier 1 Predicted 11: ഹെയ്സല്‍വുഡ് തിരിച്ചെത്തും, ടിം ഡേവിഡ് പുറത്ത് തന്നെ, യാന്സന് ഇല്ലാതെ പഞ്ചാബ്; സാധ്യത ഇലവന്
- IPL 2025, Qualifier 1: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; നേരിയ മുന്‍തൂക്കം പഞ്ചാബിന്
- എൻ്റെ എല്ലാം ഞാൻ നൽകുന്നുണ്ട്, ടീമിൻ്റെ പ്രകടനത്തിൽ നിരാശയുണ്ട്, ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്ന് അശ്വിൻ
ജിതേഷിനെ പോലെ കളിക്കാൻ ഈ ഇരിക്കുന്ന എല്ലാവർക്കും സാധിക്കും, നിങ്ങളാണ് ഹീറോ, നമുക്ക് മുന്നിൽ വലിയ ലക്ഷ്യമുണ്ട്, വൈറലായി ദിനേഷ് കാർത്തിക്കിൻ്റെ ഡ്രസ്സിംഗ് റൂം സ്പീച്ച്
മത്സരത്തില്‍ 33 പന്തില്‍ 85 റണ്‍സുമായി തകര്‍ത്തടിച്ച രജത് പാട്ടീധാറിന്റെ പ്രകടനമാണ് ആര്‍സിബിക്ക് നിര്‍ണായകമായി മാറിയത്.
Dinesh Karthik's insprirational speech in RCB Dressing room
മത്സരത്തില്‍ 33 പന്തില്‍ 85 റണ്‍സുമായി തകര്‍ത്തടിച്ച രജത് പാട്ടീധാറിന്റെ പ്രകടനമാണ് ആര്‍സിബിക്ക് നിര്‍ണായകമായി മാറിയത്. വിജയിച്ചതോടെ ക്വാളിഫയറിലേക്ക് പ്രവേശനം ലഭിച്ച ആര്‍സിബി ടീമിനോട് ടീമിന്റെ പരിശീലകനായ ദിനേഷ് കാര്‍ത്തിക് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡ്രസിംഗ് റൂമില്‍ ടീമംഗങ്ങളോട് ദിനേശ് കാര്‍ത്തിക് പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെ.
ഈ വര്‍ഷം നമ്മള് പ്ലേഓഫിലേക്ക് യോഗ്യത നേടി എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില. രണ്ടാം സ്ഥാനക്കാരായി എത്തി എന്നത് വലിയ കാര്യമാണ്. ഈ മുറിയിലെ എല്ലാവരും വലിയ ലക്ഷ്യമാണ് കാണുന്നത്. പ്ലേയിംഗ് ഇലവനിലെ 12 താരങ്ങള്‍ക്കും ജിതേഷ് ഇന്ന് നടത്തിയത് പോലുള്ള പ്രകടനം ടീമിനായി നടത്താന്‍ സാധിക്കും. അതിന് കഴിവുള്ളവരാണ് ടീമിലുള്ളത്.
നമ്മള് കളിക്കളത്തിലെത്തുമ്പോള്‍ ഇന്ന് എന്റെ ദിവസമാണെന്ന് ഒരോരുത്തരും വിശ്വസിക്കുകയും അത് കളിക്കളത്തില്‍ തെളിയിക്കുകയും ചെയ്യണം. അങ്ങനെ ആരാണോ ആ ദിവസത്തെ തന്റേതാക്കി മാറ്റുന്നത് അവന് ടീമിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്. നമുക്ക് വലിയ ലക്ഷ്യമുണ്ട് എന്നത് മറക്കരുത്. അത് ഈ വര്‍ഷം തന്നെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് നമുക്ക് ഉറപ്പ് വരുത്താം.ദിനേഷ് കാര്‍ത്തിക് പറഞ്ഞു.