അനുബന്ധ വാര്‍ത്തകള്‍
- IPL Point Table: അടിവാരത്തിൽ മുംബൈയെ തനിച്ചാക്കി ആർസിബി, ഗുജറാത്തിനും നഷ്ടക്കണക്ക്
- 6 ഓവറില്‍ 92-0 എന്ന നിലയില്‍ നിന്നും 117-6, എന്റര്‍ടൈന്‍മെന്റ് ഇല്ലാതെ ആര്‍സിബിയില്ല
- ലോകകപ്പിന് റിസ്കെടുക്കണ്ട, വരുന്ന മത്സരങ്ങൾ മുംബൈയ്ക്കായി കളിക്കാൻ രോഹിത്തും ബുമ്രയുമില്ല
- Sanju Samson: ലോകകപ്പിന് തൊട്ടുപിന്നാലെ സിംബാബ്വെയുമായി പരമ്പര, യുവതാരങ്ങളുടെ ടീമിന്റെ നായകന് സഞ്ജു?
- ഐപിഎല്ലിലെ കളി നോക്കണ്ട, ടി20 ലോകകപ്പിൽ ഹാർദ്ദിക് വേറെ ലെവലായിരിക്കും, പിന്തുണയുമായി ഗവാസ്കർ
ഹാട്രിക് വിജയം, ആർസിബിക്ക് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടോ? കാൽക്കുലേറ്ററിലെ കണക്ക് ഇങ്ങനെ
RCB,IPL
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടാനായതോടെ പോയന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്കാണ് ആര്‍സിബി കുതിച്ചത്. 11 മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി 8 പോയന്റാണ് ആര്‍സിബിക്കുള്ളത്. ഗുജറാത്തിനെതിരെ നേടിയ പോലെ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയങ്ങള്‍ നേടാനാവുകയാണെങ്കില്‍ 14 പോയന്റുകള്‍ സ്വന്തമാക്കാന്‍ ആര്‍സിബിക്കാവും. പ്ലേ ഓഫ് യോഗ്യത ഉറപ്പല്ലെങ്കിലും മറ്റ് ടീമുകളുടെ പ്രകടനം കൂടി കനിഞ്ഞാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനാകും. ഇതിനാല്‍ 3 മത്സരങ്ങളില്‍ ആര്‍സിബി മികച്ച മാര്‍ജിനില്‍ വിജയിക്കുകയും സണ്‍റൈസേഴ്സ് ഹൈദരാബാദോ ലഖ്നൗവോ ബാക്കിയുള്ള മത്സരങ്ങളില്‍ ഒന്നിലെങ്കിലും വിജയിക്കുകയും വേണം.
ഇത് കൂടാതെ 10 പോയന്റുകളുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയും ഡല്‍ഹിയും ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ വിജയിക്കാനെ പാടുള്ളു. ചെന്നൈയ്ക്ക് നാലും ഡല്‍ഹിക്ക് 3 കളികളുമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല പഞ്ചാബ് ഇനി നടക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കാനും പാടില്ല. അങ്ങെനെയെങ്കില്‍ പോയന്റ് നിലയില്‍ ഈ ടീമുകള്‍ക്കൊപ്പമെത്താന്‍ ആര്‍സിബിക്ക് കഴിയും. നെറ്റ് റണ്‍റേറ്റ് പ്രകാരമാകും ഇവയില്‍ ഒരു ടീം പിന്നീട് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.