അനുബന്ധ വാര്‍ത്തകള്‍
- പ്ലേ ഓഫ് ഒരൊറ്റ ജയം അകലം; ഡല്‍ഹിയുടെ സാധ്യത
- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരൊറ്റ തകര്‍പ്പന്‍ ജയം; പക്ഷേ മറ്റവര് തോല്‍ക്കുകയും വേണം !
- സഞ്ജു ഒരു സാധാരണ കളിക്കാരനാണോ? ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനാണ് !
- ജയത്തിന്റെ എല്ലാ ക്രെഡിറ്റും അവർക്കാണ്: വിജയത്തിന് പിന്നാലെ വാചാലനായി സഞ്ജു സാംസൺ
- പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവിന്റെ രാജസ്ഥാന്; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു
സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സിന് ഇനി ഭീഷണിയുണ്ടോ? പ്ലേ ഓഫ് 90 ശതമാനവും ഉറപ്പ് !
സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍ നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 13 കളികളില്‍ എട്ട് ജയവും അഞ്ച് തോല്‍വിയുമായി രാജസ്ഥാന് 16 പോയിന്റാണ് ഉള്ളത്. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട് രാജസ്ഥാന്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് രാജസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ കളി ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാനാണ് രാജസ്ഥാന് ലക്ഷ്യമിടുന്നത്.
എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള കളി രാജസ്ഥാന് തോറ്റാല്‍ എന്ത് സംഭവിക്കും? അപ്പോഴും ഏറെക്കുറെ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പാണ്. ചെന്നൈയോട് 80 റണ്‍സിന്റെ മാര്‍ജിനില്‍ എങ്കില്‍ തോല്‍വി വഴങ്ങുകയും നിലവില്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന് താഴെ കിടക്കുന്ന ടീമുകള്‍ വമ്പന്‍ റണ്‍റേറ്റില്‍ ജയിക്കുകയും വേണം. ഏറെക്കുറെ അസാധ്യമാണ് അതെല്ലാം. അതുകൊണ്ട് രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാം.
അടുത്ത ലേഖനം