1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Delhi Capitals IPL 2022 Play Off

പ്ലേ ഓഫ് ഒരൊറ്റ ജയം അകലം; ഡല്‍ഹിയുടെ സാധ്യത

Delhi Capitals IPL 2022 Play Off
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത് ഒരു ജയം മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന ഒരു കളി കൂടി ജയിച്ചാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നാം സ്ഥാനക്കാരായോ നാലാം സ്ഥാനക്കാരായോ പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍. നിലവില്‍ 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് ഡല്‍ഹി.

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകളുടെയെല്ലാം പ്ലേ ഓഫ് പ്രതീക്ഷകള്‍ അതോടെ പൂര്‍ണ്ണമായി അസ്തമിക്കുകയും ചെയ്യും. 
 
 
അടുത്ത ലേഖനം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരൊറ്റ തകര്‍പ്പന്‍ ജയം; പക്ഷേ മറ്റവര്‍ തോല്‍ക്കുകയും വേണം !