അനുബന്ധ വാര്‍ത്തകള്‍
- ഇനി കളിമാറും, ഹെറ്റ്മെയർ തിരിച്ചെത്തി: രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കും
- ഐ.എം.വിജയനെതിരെ പന്ത് തട്ടി മോഹന്‍ലാലും മമ്മൂട്ടിയും; സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍, അപൂര്‍വ്വ ചിത്രം
- തുടക്കം നന്നായാല്‍ സെക്സ് ആനന്ദകരമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവിന്റെ രാജസ്ഥാന്; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു
- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായേക്കും ! തിരിച്ചടിയാകുക ഇക്കാര്യം
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരൊറ്റ തകര്‍പ്പന്‍ ജയം; പക്ഷേ മറ്റവര് തോല്‍ക്കുകയും വേണം !
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം ! ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കില്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ.
ഗുജറാത്തിനെതിരെ ജയിച്ചാല്‍ മാത്രം പോരാ...ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങണം. അങ്ങനെ ഡല്‍ഹി മുംബൈയോട് തോല്‍ക്കുകയും ഗുജറാത്തിനെതിരെ ബാംഗ്ലൂര്‍ ജയിക്കുകയും ചെയ്താല്‍ നാലാം സ്ഥാനക്കാരായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറും.
അടുത്ത ലേഖനം