അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 മെയ് 2022 (15:54 IST)
ഐപിഎല്ലിൽ ഇന്നലെ നടന്ന നിർണായകമത്സരത്തിൽ കെഎൽ രാഹുലിന്റെ ലഖ്‌നൗവിനെ പരാജയപ്പെടുത്തി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ടീമിന്റെ ഓൾറൗണ്ട് പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചതെന്നും അതിനാൽ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീമംഗങ്ങൾക്കുമാണെന്നാണ് സഞ്ജു മത്സരശേഷം അഭിപ്രായപ്പെട്ടത്.
കളി ജയിച്ചത് കൊണ്ട് ഇന്ന് ഞാനെടുത്ത തീരുമാനങ്ങളെല്ലാം ശരിയായെന്നു തോന്നുന്നു. എല്ലാ കളികളിലും വ്യത്യസ്‌തമായി ചിന്തിക്കാറുണ്ട്. എന്നാൽ കളി തോൽക്കുമ്പോൾ അവ മോശമായി കാണപ്പെടും. ഈ മത്സരത്തിൽ ഞാൻ മൂന്നാമത് ഇറങ്ങി. നന്നായി കളിക്കാൻ കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ഇറങ്ങി അശ്വിനും മികച്ച പ്രകടനമാണ് നടത്തിയത്.
ജയത്തിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ ടീമംഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. അവർ മികച്ച സംഭാവന നൽകി. മികച്ച ഒരു ടോട്ടൽ നേടാൻ ഞങ്ങൾക്കായി. ബൗളർമാർ അത് വൃത്തിയായി പ്രതിരോധിച്ചു.ഞങ്ങള്‍ക്ക് ഗുണമേന്മയുള്ള സ്പിന്നര്‍മാര്‍ ഉള്ളത് ഞങ്ങളുടെ ബോണസ് ആണ്. നമുക്ക് അവരെ ഇന്നിംഗ്‌സിന്റെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. ജിമ്മി നീഷാം ഫീല്‍ഡില്‍ നല്ല പ്രകടനം പുറത്തെടുത്തു. സഞ്ജു പറഞ്ഞു.