1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Mumbai Indians Play Off IPL 2025

Mumbai Indians: പ്ലേ ഓഫില്‍ എത്തിയത് ശരി തന്നെ; പക്ഷേ ഒരു പ്രശ്‌നം ഉണ്ടല്ലോ !

ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത്

IPL Play Offs, IPL 2025 Play offs Teams, Mumbai Indians in Play offs, RCB vs MI, IPL Play Offs Teams
Mumbai Indians: പ്ലേ ഓഫില്‍ കയറിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കു നെഞ്ചിടിപ്പ്. പ്ലേ ഓഫില്‍ കയറിയ മറ്റു മൂന്നു ടീമുകളെ ഈ സീസണില്‍ ഒരു തവണ പോലും തോല്‍പ്പിക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. ഈ കണക്കുകള്‍ കുറച്ചൊന്നുമല്ല മുംബൈ ആരാധകരെ ഭയപ്പെടുത്തുന്നത്. 
 
ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ മൂന്ന് ടീമുകളോടും ലീഗ് ഘട്ടത്തില്‍ മുംബൈ തോല്‍വി വഴങ്ങിയതാണ്.   
 
ഗുജറാത്ത് ടൈറ്റന്‍സിനോടു രണ്ട് തവണയും ബെംഗളൂരുവിനോടും പഞ്ചാബിനോടും ഓരോ തവണയുമാണ് മുംബൈ ഈ സീസണില്‍ തോറ്റത്. നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തിയിരിക്കുന്ന മുംബൈയ്ക്ക് എലിമിനേറ്ററില്‍ ബെംഗളൂരുവോ ഗുജറാത്തോ ആയിരിക്കും എതിരാളികള്‍. 
 
അതേസമയം ഈ സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ശേഷമാണ് മുംബൈയുടെ പ്ലേ ഓഫ് എന്‍ട്രി. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ മുംബൈ പ്ലേ ഓഫില്‍ ഏത് കൊമ്പന്‍മാരെയും തോല്‍പ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Shreyas Iyer: മുറിച്ചാൽ മുറി കൂടുന്ന ഇനമാണ്, അവഗണന കൊണ്ട് തളർത്താനാവില്ല, ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോനിക്കും രോഹിത്തിനും മേലെ ഇനി ശ്രേയസ്