IPL 2025 Flop 11: കോടികള്‍ കുറേ വേസ്റ്റായി ! ഐപിഎല്ലിലെ മോശം ഇലവന്‍ ഇങ്ങനെ

താരലേലത്തില്‍ വന്‍ തുക മുടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ റിഷഭ് പന്ത് ആണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ താരം

Rishabh Pant, Pant form out, Rishabh Pant in IPL, Lucknow fans against Rishabh Pant, LSG vs CSK, Rishabh Pant trolls, Rishabh Pant vs Sanju Samson, MS Dhoni in IPL, Rohit Sharma form out, Rohit and Dhoni, Rohit Sharma, MI, Mumbai Indians Management a
Rishabh Pant
രേണുക വേണു| Last Modified ചൊവ്വ, 27 മെയ് 2025 (09:26 IST)

Flop 11: ഐപിഎല്‍ 2025 ലെ ലീഗ് മത്സരങ്ങള്‍ക്കു അവസാനമാകുകയാണ്. കോടികള്‍ ചെലവഴിച്ച് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളില്‍ പലരും നിറംമങ്ങുകയും ചെറിയ തുകയ്ക്കു സ്വന്തമാക്കിയ ചില താരങ്ങള്‍ കത്തിക്കയറുകയും ചെയ്ത സീസണ്‍ ആണ് ഇത്തവണത്തേത്. അത്തരത്തില്‍ പരിശോധിച്ചാല്‍ വലിയ പ്രതീക്ഷകളോടെ കളി തുടങ്ങിയിട്ട് അമ്പേ നിരാശപ്പെടുത്തിയ താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കിയാലോ?

താരലേലത്തില്‍ വന്‍ തുക മുടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ റിഷഭ് പന്ത് ആണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ താരം. നായകനാക്കുക എന്ന ലക്ഷ്യത്തോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ 27 കോടി മുടക്കിയാണ് ലഖ്‌നൗ ടീമിലെത്തിച്ചത് !

ഫ്‌ളോപ്പ് ഇലവനില്‍ നായകനായും വിക്കറ്റ് കീപ്പറായും റിഷഭ് പന്ത് സ്ഥാനം പിടിക്കുന്നു. ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് 13.73 ശരാശരിയില്‍ നേടിയത് വെറും 151 റണ്‍സ് മാത്രം. ഒരു മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സ് പോലും പന്ത് ഈ സീസണില്‍ ലഖ്‌നൗവിനായി കളിച്ചിട്ടില്ല.

പന്ത് കഴിഞ്ഞാല്‍ ഏറ്റവും വലിയ നഷ്ടകച്ചവടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കടേഷ് അയ്യര്‍ ആണ്. 23.75 കോടിക്കാണ് കൊല്‍ക്കത്ത വെങ്കടേഷ് അയ്യരെ നിലനിര്‍ത്തിയത്. 11 കളികളില്‍ നിന്ന് 20.29 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

Venkatesh Iyer trolls, Venkatesh Iyer KKR, Venkatesh Iyer Batting, Venkatesh Iyer Form out, Venkatesh Iyer IPL, വെങ്കടേഷ് അയ്യര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, വെങ്കടേഷ് അയ്യര്‍ ബാറ്റിങ്, വെങ്കടേഷ് അയ്യര്‍ ഐപിഎല്‍, വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത
Venkatesh Iyer

ഈ സീസണിലെ ആര്‍സിബിയുടെ എല്ലാ ബിഡുകളും മികച്ചതായപ്പോള്‍ പാളിപ്പോയത് ലിയാം ലിവിങ്സ്റ്റണില്‍ മാത്രം. 8.75 കോടിക്കാണ് ആര്‍സിബി ലിവിങ്സ്റ്റണിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ആര്‍സിബിക്കായി ഏഴ് മത്സരങ്ങളില്‍ നിന്ന് ലിവിങ്സ്റ്റണ്‍ നേടിയത് വെറും 87 റണ്‍സ് മാത്രം. 17.40 ആണ് ശരാശരി. ബൗളിങ്ങിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ താരത്തിനു സാധിച്ചിട്ടില്ല. ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ പന്തെറിഞ്ഞിട്ട് വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍ !

മുന്‍ സീസണുകള്‍ പോലെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഇത്തവണയും അമ്പേ പരാജയമായി. പഞ്ചാബിനായി ഏഴ് കളികളില്‍ നിന്ന് വെറും എട്ട് ശരാശരിയില്‍ നേടിയത് 48 റണ്‍സ് മാത്രം. ബൗളിങ്ങിലും താരത്തിനു തിളങ്ങാനായില്ല. ഏഴ് കളികളില്‍ നിന്ന് 8.46 ഇക്കോണമിയില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. താരലേലത്തില്‍ 4.20 കോടിക്കാണ് മാക്‌സ്വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്.

Glenn Maxwell Duck record IPL, maxwell 19 ducks, Glenn Maxwell IPL Ducks
Glenn Maxwell

കൊല്‍ക്കത്തയുടെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും ഇത്തവണ പരാജയമായി. താരലേലത്തില്‍ 3.6 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ ഡി കോക്കിന് എട്ട് കളികളില്‍ നിന്ന് നേടാനായത് 152 റണ്‍സ് മാത്രം.

ഫ്‌ളോപ്പ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, രചിന്‍ രവീന്ദ്ര, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ലിയാം ലിവിങ്സ്റ്റണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഷിമ്രോണ്‍ ഹെറ്റ്മയര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാണ, മുഹമ്മദ് ഷമി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :