അനുബന്ധ വാര്‍ത്തകള്‍
- ആറാം തോല്‍വി; ചെന്നൈ സൂപ്പര്‍ കിങ്സിന് പ്ലേ ഓഫില്‍ എത്താന്‍ ഇനി സാധ്യതകളുണ്ടോ? കണക്കുകള്‍ ഇങ്ങനെ
- ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ല ! കണക്കുകള്‍ നോക്കാം
- ഇനിയുള്ള ആറ് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തുമോ?
- എട്ടും പൊട്ടിയതിന്റെ കലിപ്പിലാകും മുംബൈയുടെ വരവ്, മുന്നിൽ പെടുന്നത് രാജസ്ഥാൻ
- പോക്കറ്റ് ഡൈനമൈറ്റ് പൊട്ടിയത് മുംബൈയുടെ നെഞ്ചത്ത്, 15 കോടി അടപടലം
ഇനിയൊരു തിരിച്ചുവരവില്ല; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത് !
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യ. എന്നാല്‍ ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടില്‍ എട്ടിലും തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് ഫ്രാഞ്ചൈസി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത് ആറ് കളികളാണ്. ഇതില്‍ ആറിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുമോ?
മുംബൈയുടെ സാധ്യതകളെല്ലാം മങ്ങിയെന്ന് തന്നെ പറയാം. ഇനിയുള്ള ആറ് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ മുംബൈ ഇന്ത്യന്‍സിന്. പകരം അങ്ങനെ ആറ് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടിവരും. പോയിന്റ് പട്ടികയില്‍ നാലില്‍ കൂടുതല്‍ ടീമുകള്‍ 14 പോയിന്റ് നേടിയാല്‍ ശേഷിക്കുന്ന ആറ് കളികള്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവില്‍ ഒരു ടീമിന് 12 പോയിന്റും നാല് ടീമുകള്‍ക്ക് 10 പോയിന്റും ഉണ്ട്. അതുകൊണ്ട് തന്നെ ആറില്‍ ആറിലും ജയിച്ചാലും മുംബൈ പുറത്ത് തന്നെ. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീം ആകുകയാണ് മുംബൈ ഇന്ത്യന്‍സ്.