ആറാം തോല്‍വി; ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫില്‍ എത്താന്‍ ഇനി സാധ്യതകളുണ്ടോ? കണക്കുകള്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (08:02 IST)

സീസണിലെ ആദ്യ എട്ട് കളികള്‍ പിന്നിടുമ്പോള്‍ ആറ് തോല്‍വിയും രണ്ട് ജയവുമായി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പോയിന്റ് ടേബിളില്‍ ആദ്യ നാല് സ്ഥാനത്ത് എത്തുന്ന ടീമുകളാണ് പ്ലേ ഓഫില്‍ പ്രവേശിക്കുക. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫ് സാധ്യതയുണ്ടോ?

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുള്ളത് നാല് പോയിന്റാണ്. ചുരുങ്ങിയപക്ഷം പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ 14 പോയിന്റ് വേണം. അതായത് ശേഷിക്കുന്ന ആറ് കളികളില്‍ അഞ്ചെണ്ണത്തിലും ജയിച്ചാല്‍ മാത്രമേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫ് കാണാന്‍ പറ്റൂ. മാത്രമല്ല ജയിക്കുന്ന അഞ്ച് കളികളില്‍ മികച്ച മാര്‍ജിനോടെ ജയിക്കാനും സാധിക്കണം. അതായത് നിലവിലെ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മുംബൈ ഇന്ത്യന്‍സിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സും പ്ലേ ഓഫ് കാണാതെ പുറത്താകുന്ന സാഹചര്യത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :