അനുബന്ധ വാര്‍ത്തകള്‍
- മറ്റ് ടീമുകൾ കോടികൾ മുടക്കി സൂപ്പർ പേസർമാരെ വിലക്കെടുത്തപ്പോൾ ഹൈദരാബാദ് ഒരു പേസ് പട തന്നെ സൃഷ്ടിച്ചു: ഐപിഎല്ലിലെ ഹൈദരാബാദ് മോഡൽ
- എട്ടും പൊട്ടിയതിന്റെ കലിപ്പിലാകും മുംബൈയുടെ വരവ്, മുന്നിൽ പെടുന്നത് രാജസ്ഥാൻ
- പോക്കറ്റ് ഡൈനമൈറ്റ് പൊട്ടിയത് മുംബൈയുടെ നെഞ്ചത്ത്, 15 കോടി അടപടലം
- മുംബൈ ഇന്ത്യന്‍സില്‍ ഗ്രൂപ്പിസം ശക്തം ! രോഹിത് ശര്‍മ ഒറ്റപ്പെടുന്നു
- ലഖ്നൗ ആയാലും പഞ്ചാബ് ആയാലും മുംബൈ എന്ന് കേട്ടാൽ ചോര തിളയ്ക്കും: മുംബൈക്കെതിരെ മൂന്നാം സെഞ്ചുറി കുറിച്ച് രാഹുൽ
ഇനിയുള്ള ആറ് കളികളിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തുമോ?
അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ് മുംബൈ ഇന്ത്യ. എന്നാല്‍ ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടില്‍ എട്ടിലും തോറ്റ് നാണംകെട്ട് നില്‍ക്കുകയാണ് ഫ്രാഞ്ചൈസി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്നത് ആറ് കളികളാണ്. ഇതില്‍ ആറിലും ഉയര്‍ന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുമോ?
മുംബൈയുടെ സാധ്യതകളെല്ലാം മങ്ങിയെന്ന് തന്നെ പറയാം. ഇനിയുള്ള ആറ് കളികള്‍ ജയിച്ചാല്‍ മാത്രം പോരാ മുംബൈ ഇന്ത്യന്‍സിന്. പകരം അങ്ങനെ ആറ് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കേണ്ടിവരും. പോയിന്റ് പട്ടികയില്‍ നാലില്‍ കൂടുതല്‍ ടീമുകള്‍ 14 പോയിന്റ് നേടിയാല്‍ ശേഷിക്കുന്ന ആറ് കളികള്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവില്‍ ഒരു ടീമിന് 12 പോയിന്റും നാല് ടീമുകള്‍ക്ക് 10 പോയിന്റും ഉണ്ട്. അതുകൊണ്ട് തന്നെ ആറില്‍ ആറിലും ജയിച്ചാലും മുംബൈ പുറത്ത് തന്നെ.