അനുബന്ധ വാര്‍ത്തകള്‍
- Gautam Gambhir and Virat Kohli: ആലിംഗനം ചെയ്ത് കോലിയും ഗംഭീറും; ഒരു അടി മിസ് ആയല്ലോ എന്ന് ആരാധകര്‍ (വീഡിയോ)
- Virat Kohli: ഈ തോല്‍വിക്ക് കോലിയും കാരണക്കാരന്‍, ഇത് ഏകദിനമല്ല; ആര്‍സിബി താരത്തിനു രൂക്ഷ വിമര്‍ശനം
- 'ഒന്ന് ടച്ചായി വരുവാര്ന്നു' ദേഷ്യം സഹിക്കാതെ റിഷഭ് പന്ത്; സൈറ്റ് സ്ക്രീനില്‍ ബാറ്റ് കൊണ്ട് അടിച്ചു (വീഡിയോ)
- Rohit Sharma: 'ഇനി തുടരില്ല'; മുംബൈ ഫ്രാഞ്ചൈസിയെ അറിയിച്ച് രോഹിത്, അടുത്ത സീസണില്‍ ലേലത്തില്‍
- Sanju Samson: ഗോട്ട് ലെവല്‍ ക്യാപ്റ്റന്‍സി, ചെയ്തത് ധോണിയായിരുന്നെങ്കില്‍ എല്ലാവരും പുകഴ്ത്തിയേനെ; സഞ്ജു സൂപ്പറെന്ന് ആരാധകര്‍
Mayank Yadav: വേഗതയ്ക്കൊപ്പം കൃത്യതയും, ഇന്ത്യൻ ഡെയ്ൽ സ്റ്റെയ്ൻ അണിയറയിൽ ഒരുങ്ങുന്നു, ഇത് മിന്നൽ യാദവ്
Mayank Yadav, LSG
ക്വിന്റണ്‍ ഡികോക്ക്(38 പന്തില്‍ 54), നിക്കോളാസ് പുരാന്‍(21 പന്തില്‍ 42),ക്രുനാല്‍ പാണ്ഡ്യ(22 പന്തില്‍ 43) എന്നിവരുടെ പ്രകടനങ്ങളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ വിക്കറ്റില്‍ 102 റണ്‍സ് നേടികൊണ്ടായിരുന്നു ഇതിന് പഞ്ചാബ് മറുപടി നല്‍കിയത്. എന്നാല്‍ 21കാരനായ യുവതാരം മായങ്ക് യാദവ് പന്തെറിയാനെത്തിയതൊടെ മത്സരത്തിന്റെ സീന്‍ തന്നെ മാറി. ബെയര്‍സ്‌റ്റോയെ പുറത്താക്കികൊണ്ട് വരവറിയിച്ച യുവതാരം പിന്നാലെ പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ എന്നിവരെയും പവലിയനിലേക്ക് തിരിച്ചയച്ചു. തുടര്‍ച്ചയായി 150 കിമീ വേഗത്തില്‍ പന്തെറിഞ്ഞ മായങ്ക് വേഗതയ്‌ക്കൊപ്പം മികച്ച ലൈനും ലെങ്തും പുലര്‍ത്തിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. 17മത് ഓവറില്‍ സാം കറനെയും ധവാനെയും മുഹ്‌സിന്‍ ഖാന്‍ പുറത്താക്കിയതോടെ പഞ്ചാബ് ഏറെക്കുറെ തോല്‍വി സമ്മതിക്കുകയായിരുന്നു.
4 ഓവര്‍ നീണ്ടു നിന്ന സ്‌പെല്ലിലൊരു തവണ 156 കിമീ വേഗതയില്‍ വരെ പന്തെറിയാന്‍ യുവതാരം മായങ്കിനായി. 7 പന്തുകളാണ് 150+ കിമീ വേഗതയില്‍ താരം എറിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഈ വേഗതയില്‍ പന്തെറിയുന്നത് ഉമ്രാന്‍ മാലിക് മാത്രമാണ്. എന്നാല്‍ ലൈനിലും ലെങ്തിലും ഉമ്രാന് പലപ്പോഴും കൃത്യത പുലര്‍ത്താനാകുന്നില്ല എന്നതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് ഐപിഎല്ലിലെ ആദ്യ മത്സരം കൊണ്ട് തന്നെ പ്രതീക്ഷകള്‍ തന്നിരിക്കുകയാണ് മായങ്ക്. വന്യമായ പേസിനൊപ്പം കൃത്യത കൂടി നിലനിര്‍ത്താനായാല്‍ ഇന്ത്യന്‍ ബൗളിംഗിന് അഭിമാനിക്കാന്‍ കഴിയുന്ന താരമായി മാറാന്‍ മായങ്കിനാകും.