'ഡു പ്ലെസിസിനെ ക്യാപ്റ്റനാക്കി നിലനിര്‍ത്തിയത് ഒന്നാമത്തെ മണ്ടത്തരം'; കൊല്‍ക്കത്തയോട് തോറ്റതില്‍ രോഷം പൂണ്ട് ആര്‍സിബി ആരാധകര്‍

സ്ലോവറുകളും പേസ് വാരിയേഷന്‍ ഉള്ള പന്തുകളും കളിക്കാനാണ് ബെംഗളൂരു ബാറ്റര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ പ്രയാസപ്പെട്ടിരുന്നത്

Du Plesis
രേണുക വേണു| Last Modified ശനി, 30 മാര്‍ച്ച് 2024 (15:22 IST)
Du Plesis
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോറ്റതിനു പ്രധാന കാരണം നായകന്‍ ഫാഫ് ഡു പ്ലെസിസിന്റെ മണ്ടത്തരങ്ങളാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍. ഈ സീസണില്‍ ഡു പ്ലെസിസിനെ നായകനാക്കി നിലനിര്‍ത്തിയത് തെറ്റായ തീരുമാനമായെന്നും ആരാധകര്‍. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഡു പ്ലെസിസ് ബൗളര്‍മാരെ ഉപയോഗിച്ചതാണ് തോല്‍വിക്ക് പ്രധാന കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സ്ലോവറുകളും പേസ് വാരിയേഷന്‍ ഉള്ള പന്തുകളും കളിക്കാനാണ് ബെംഗളൂരു ബാറ്റര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ പ്രയാസപ്പെട്ടിരുന്നത്. പേസ് കുറയും തോറും ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും കൊല്‍ക്കത്ത ബാറ്റ് ചെയ്യുമ്പോള്‍ ഈ ഐഡിയ പയറ്റാന്‍ ഡു പ്ലെസിസ് മറന്നെന്നാണ് ആരാധകരുടെ വിമര്‍ശനം.

പേസ് കുറവില്‍ പന്തെറിഞ്ഞ വിജയകുമാര്‍ വൈശാഖ് നാല് ഓവറില്‍ വഴങ്ങിയത് വെറും 23 റണ്‍സാണ്. എന്നാല്‍ കളി ഏറെക്കുറെ കൈവിട്ട ശേഷമാണ് ഡു പ്ലെസിസ് വൈശാഖിനു ഓവര്‍ നല്‍കിയത്. സ്ലോവറുകള്‍ അടക്കം എറിയാന്‍ കഴിവുള്ള കാമറൂണ്‍ ഗ്രീനിന് ഡു പ്ലെസിസ് ഓവര്‍ കൊടുത്തതും ഏറെ വൈകിയാണ്. വെറും ഒരു ഓവര്‍ മാത്രമാണ് ഗ്രീന്‍ എറിഞ്ഞത്. പേസ് കുറവില്‍ പന്ത് എറിയുന്ന ബൗളര്‍മാരെ തുടക്കത്തില്‍ ഉപയോഗിക്കാനുള്ള വിവേകം ഡു പ്ലെസിസ് കാണിച്ചില്ലെന്നും ഇതാണ് തോല്‍വിക്ക് കാരണമെന്നും ആരാധകര്‍ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :