അനുബന്ധ വാര്‍ത്തകള്‍
- IPL 2024 - Qualifier 1: ഇന്ന് ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് ! ഐപിഎല്ലിലെ തീപാറും പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം
- MS Dhoni: അടുത്ത സീസണില്‍ കളിക്കില്ല, വിരമിക്കല്‍ തീരുമാനിച്ച് ധോണി; പ്രഖ്യാപനം ഉടന്‍
- ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം
- Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല
- M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു
IPL Play off: മഴ വില്ലനാകില്ല, ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റാരാകുമെന്ന് ഇന്നറിയാം
KKR, SRH, IPL
മഴ മുടക്കുന്നതിന് മുന്‍പ് കളിച്ച നാല് മത്സരങ്ങളിലും വിജയം നേടാനായെങ്കിലും മഴ ടീമിന്റെ മൊമന്റം തകര്‍ക്കുമോ എന്ന ആശങ്കയിലാണ് കൊല്‍ക്കത്ത ആരാധകര്‍. കരുത്തുറ്റ ബാറ്റിംഗ് ബൗളിംഗ് നിരയുണ്ടെങ്കിലും ഓപ്പണിംഗില്‍ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിന്റെ അസാന്നിധ്യം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. സുനില്‍ നരെയ്ന്റെ വെടിക്കെട്ട് തുടക്കം തന്നെയാകും കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാവുക. ഫില്‍ സാള്‍ട്ടിന് പകരം അഫ്ഗാന് താരം റഹ്മാനുള്ള ഗുര്‍ബാസാകും കൊല്‍ക്കത്തയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക.
വെങ്കിടേഷ് അയ്യര്‍,നിതീഷ് റാണ,ആന്ദ്രേ റസല്‍,റിങ്കു സിംഗ് എന്നിവരടങ്ങിയ കൊല്‍ക്കത്തയുടെ മധ്യനിര ശക്തമാണ്. സ്പിന്‍ നിരയില്‍ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം സീസണിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് ഹൈദരാബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡിനെയും അഭിഷേകിനെയും പിടിച്ചുകെട്ടാനായില്ലെങ്കില്‍ മത്സരം കൊല്‍ക്കത്ത കൈവിടും. ഹെന്റിച്ച് ക്ലാസനും, നിതീഷ് കുമാറുമെല്ലാം മധ്യനിരയില്‍ ഹൈദരാബാദിന് കരുത്താണ്. ബൗളിംഗ് നിരയില്‍ ടി നടരാജന് മാത്രമാണ് ഹൈദരാബാദില്‍ സ്ഥിരത പുലര്‍ത്തുന്നത്. സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം.