1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. MS Dhoni will be playing next year if Impact player rule exists

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

MS Dhoni,CSK
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും എം എസ് ധോനിയുണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോനിയുടെ സഹതാരവുമായിരുന്ന അമ്പാട്ടി റായുഡു. 2024 സീസണില്‍ ആര്‍സിബിക്കെതിരെ നടന്ന അവസാനമത്സരത്തില്‍ എതിര്‍ ടീമംഗങ്ങള്‍ക്ക് കൈ നല്‍കാതെ ധോനി മടങ്ങിയതോടെ താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ധോനി ഈ സീസണോടെ കളി മതിയാക്കിയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അടുത്ത സീസണില്‍ ധോനി വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് അമ്പാട്ടി റായുഡു പറയുന്നത്.
 
ഇക്കഴിഞ്ഞത് അദ്ദേഹത്തീന്റെ അവസാനമത്സരമാണെന്ന് എനിക്ക് തോന്നുന്നില്ല. ധോനി ഇങ്ങനെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നുന്നില്ല. ആര്‍സിബിക്കെതിരെ പുറത്താകുമ്പോള്‍ അദ്ദേഹം വളരെ നിരാശനായിരുന്നു. ധോനിയുടെ കാര്യം നിങ്ങള്‍ക്ക് ഒരിക്കലും പറയാന്‍ പറ്റില്ല. അടുത്ത വര്‍ഷവും നിങ്ങള്‍ക്ക് അയാളെ കാണാന്‍ സാധിച്ചേക്കാം. ഐപിഎല്ലില്‍ ഇമ്പാക്ട് റൂള്‍ തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷവും ചെന്നൈയില്‍ ധോനിയെ കാണാം. ധോനി കളിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും താത്പര്യമുള്ളതിനാല്‍ ഇമ്പാക്ട് പ്ലെയര്‍ നിയമം മാറ്റാതിരിക്കുന്നതാണ് നല്ലത്. ധോനി കളിക്കണോ വേണ്ടയോ എന്നത് ഇപ്പോള്‍ ബിസിസിഐയുടെ കയ്യിലാണ്. റായുഡു പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല