അനുബന്ധ വാര്‍ത്തകള്‍
- MS Dhoni: അടുത്ത സീസണില്‍ കളിക്കില്ല, വിരമിക്കല്‍ തീരുമാനിച്ച് ധോണി; പ്രഖ്യാപനം ഉടന്‍
- Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല
- M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു
- Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്
- M S Dhoni: ഗ്രൗണ്ടിൽ ആഘോഷം അതിരുകടന്നോ? ആർസിബി താരങ്ങൾ ധോനിയെ അപമാനിച്ചെന്ന് ഹർഷ ഭോഗ്ളെ
IPL 2024 - Qualifier 1: ഇന്ന് ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് ! ഐപിഎല്ലിലെ തീപാറും പോരാട്ടത്തിനു ഇനി മണിക്കൂറുകള്‍ മാത്രം
എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന് റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍
KKR vs SRH
IPL 2024 - Qualifier 1: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു സണ്‍റൈസേഴ്സ് ഹൈദരബാദാണ് എതിരാളികള്‍. രാത്രി 7.30 മുതലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ് കൊല്‍ക്കത്തയും ഹൈദരബാദും.
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക് എത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികള്‍ക്കെതിരെ രണ്ടാം ക്വാളിഫയറില്‍ കളിക്കാം.
എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന് റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും.
പ്ലേ ഓഫ് മത്സരങ്ങള്‍, സമയക്രമം
മേയ് 21, ചൊവ്വ (രാത്രി 7.30) - ഒന്നാം ക്വാളിഫയര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് vs സണ്‍റൈസേഴ്സ് ഹൈദരബാദ്
മേയ് 22, ബുധന്‍ (രാത്രി 7.30) - എലിമിനേറ്റര്‍ - രാജസ്ഥാന് റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മേയ് 24, വെള്ളി (രാത്രി 7.30) - രണ്ടാം ക്വാളിഫയര്‍ - ഒന്നാം ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്ററില്‍ വിജയിച്ചവരും ഏറ്റുമുട്ടും
മേയ് 26, ഞായര്‍ (രാത്രി 7.30) - ഫൈനല്‍ - ഒന്നാം ക്വാളിഫയര്‍ വിജയികളും രണ്ടാം ക്വാളിഫയര്‍ വിജയികളും തമ്മില്‍