1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Jos butler gets emotional before GT vs RR match

എന്നോട് തന്നെ ഞാൻ സത്യസന്ധത കാണിക്കേണ്ടതുണ്ട്, പത്രസമ്മേളനത്തിൽ നിരാശ മറച്ച് വെയ്ക്കാതെ ജോസ് ബട്ട്‌ലർ

Jos butler
ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. ഐപിഎല്ലിൽ രാജസ്ഥാനായി കളിക്കുന്ന താരത്തിന് ഈ സീസണിലെ ആദ്യ 2-3 കളികളിൽ മികച്ച രീതിയിൽ കളിക്കാനായെങ്കിലും പിന്നീട് തുടരെ മോശം പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ്റെ ഫൈനൽ പ്രവേശനത്തിൽ പ്രധാന കാരണക്കാരിൽ ഒരാളായ താരം നിറം മങ്ങുന്നത് രാജസ്ഥാൻ്റെ ഈ സീസണിലെ സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്.
 
ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസുമായി ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി തൻ്റെ ഫോം മെച്ചപ്പെടുത്തി തിരികെയെത്താം എന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് താരം. ടൂർണമെൻ്റിലെ നിർണായകമായ മത്സരമാണ് ഇന്ന് നടക്കുന്നത്. അതിനാൽ തന്നെ മത്സരത്തെ പറ്റി എനിക്ക് ആകാംക്ഷയുണ്ട്. ഞാൻ സ്കോർ ചെയ്യുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, എൻ്റെ ആത്മവിശ്വാസത്തിൽ ഞാൻ ഉറച്ച് നിൽക്കുകയും കളിക്കുകയും ചെയ്യും. ടൂർണമെൻ്റിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ എനിക്കായിട്ടില്ല എന്നത് സത്യമാണ്. പക്ഷേ ഞാൻ എന്നോട് തന്നെ സത്യസന്ധതയും ആത്മാർഥതയും കാണിക്കേണ്ടതുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ താരം പറഞ്ഞു.
 
കഴിഞ്ഞ സീസണിൽ രാജസ്ഥാനായി 17 മത്സരങ്ങളിൽ നിന്നും 4 വീതം അർധസെഞ്ചുറികളും സെഞ്ചുറികളുമായി 863 റൺസാണ് ബട്ട്‌ലർ നേടിയത്. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 32.11 ശരാശരിയിൽ 289 റൺസാണ് താരം നേടിയിട്ടുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Mumbai Indians: വിജയത്തിൻ്റെ രുചി അറിഞ്ഞാൽ മുംബൈയെ പിടിച്ചുകെട്ടുക അസാധ്യം, ചരിത്രം ആവർത്തിക്കാൻ മുംബൈക്ക് സാധിക്കും: ശ്രീശാന്ത്