1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rajasthan plays crucial IPL game today

Rajasthan Royals: തോറ്റാൽ പ്ലേ ഓഫ് സ്വപ്നങ്ങൾ വെള്ളത്തിലാകാം. രാജസ്ഥാന് ഇന്ന് ജയിച്ചേ തീരു

Rajasthan
ഐപിഎൽ പതിനാറാം സീസണിലെ നിർണായക മത്സരത്തിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് ഇന്ന് ഗുജറാത്തിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ്‌ മത്സരം. ഐപിഎൽ പകുതിഘട്ടം കഴിഞ്ഞ അവസ്ഥയിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന് വിജയം അത്യാവശ്യമാണ്. അതേസമയം സീസണിൽ ആദ്യവട്ടം ഏറ്റുമുട്ടിയപ്പോളേറ്റ തോൽവിക്ക് പകരം വീട്ടാനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.
 
നിലവിൽ പോയൻ്റ് പട്ടികയിൽ ഒന്നാമതായുള്ള ഗുജറാത്തിന് കാര്യമായ ആശങ്കയില്ല. ബാറ്റിംഗ് നിരയ്ക്കൊപ്പം മുഹമ്മദ് ഷമി,റാഷിദ് ഖാൻ എന്നിവരടങ്ങിയ ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് ഗുജറാത്തിനായി കാഴ്ചവെയ്ക്കുന്നത്. യശ്വസി ജയ്സ്വാൾ തകർപ്പൻ ഫോമിലാണെങ്കിലും ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ എന്നിവർ നിറം മങ്ങിയത് രാജസ്ഥാന് തിരിച്ചടിയാണ്. അശ്വിൻ-ചാഹൽ കൂട്ടുക്കെട്ടിനൊപ്പം ട്രെൻഡ് ബോൾട്ട് കൂടി തിരിച്ചെത്തുകയാണെങ്കിൽ ആവേശകരമായ പോരാട്ടത്തിനായിരിക്കും ഐപിഎൽ ഇന്ന് സാക്ഷ്യം വഹിക്കുക.
 
അടുത്ത ലേഖനം
Messi: തിരുത്തുമായി യുവേഫ, മെസ്സിയുടെ പേരിൽ ഇനി 3 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ മാത്രം