ജാനകി ജാനേ ആദ്യത്തെ വീഡിയോ സോങ്, അപ്‌ഡേറ്റ് നല്‍കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 മെയ് 2023 (13:05 IST)
എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ജാനകി ജാനേ. മെയ് 12 ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ആദ്യ വീഡിയോ ഗാനം നാളെ രാവിലെ 10 മണിക്ക് പുറത്ത് വരും.
ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഉയരെ നാലാം വാര്‍ഷികം കഴിഞ്ഞദിവസമായിരുന്നു നിര്‍മ്മാതാക്കള്‍ ആഘോഷിച്ചത്.

ഗൃഹലക്ഷ്മി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബ് നിര്‍മ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :