അനുബന്ധ വാര്‍ത്തകള്‍
- 'കെജിഎഫ് 2' കേരളത്തില്‍ നിന്ന് എത്ര കോടി നേടി ? മുന്നില്‍ പുലിമുരുകനും ലൂസിഫറും !
- സിബിഐ 6 വരുമോ ? സംവിധായകന് കെ മധുവിന്റെ മറുപടി ഇതാണ്, വീഡിയോ
- മാധ്യമങ്ങളെ നോക്കി കൈകളുയര്‍ത്തി കാണിച്ച് ജഗതി, നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന് കെ മധു, വീഡിയോ
- ബംഗാളിൽ ഇന്ന് ഗാംഗുലിയുടെ വീട്ടിൽ അമിത് ഷായ്ക്ക് അത്താഴം, ദാദയുടെ രാഷ്ട്രീയപ്രവേശനം ചർച്ചയാകുന്നു
- കുടുംബത്തോടൊപ്പം ആസിഫ് അലി, ഫോട്ടോഷൂട്ടിന് പിന്നിലെ കാഴ്ചകള്‍, വീഡിയോ
ഐപിഎല്‍: പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍ ഏതെല്ലാം?
ഐപിഎല്‍ 15-ാം സീസണ് അതിന്റെ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ്. പ്ലേ ഓഫിലേക്ക് എത്താന്‍ ഓരോ ടീമുകളും അക്ഷീണ പ്രയത്നത്തിലാണ്. ശേഷിക്കുന്ന മത്സരങ്ങളെല്ലാം എല്ലാ ടീമുകള്‍ക്കും നിര്‍ണായകം. ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീം ഗുജറാത്ത് ടൈറ്റന്‍സ് ആണ്. എട്ട് ജയവുമായി 16 പോയിന്റോടെ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്. ഇനിയും നാല് കളികള്‍ കൂടി ഗുജറാത്തിന് ശേഷിക്കുന്നുണ്ട്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആണ് തൊട്ടുപിന്നില്‍. നിലവില്‍ 14 പോയിന്റുണ്ട്. ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം മതി ലഖ്നൗവിന് പ്ലേ ഓഫില്‍ കയറാന്‍. സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന് 12 പോയിന്റുണ്ട്. പ്ലേ ഓഫില്‍ കയറാന്‍ ശേഷിക്കുന്ന നാല് കളികളില്‍ നിന്ന് രണ്ട് ജയം മതി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 12 പോയിന്റുണ്ട്. മൂന്ന് കളികള്‍ ശേഷിക്കുന്നു. ഇതില്‍ രണ്ട് ജയം ഉണ്ടെങ്കില്‍ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാം. ബാംഗ്ലൂരിനേക്കാള്‍ പ്ലേ ഓഫ് സാധ്യത സണ്‍റൈസേഴ്സ് ഹൈദരബാദിനാണ്. അഞ്ച് കളികള്‍ കൂടിയുണ്ട് ഹൈദരബാദിന്. നിലവില്‍ പത്ത് പോയിന്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ശേഷിക്കുന്ന അഞ്ച് കളികളില്‍ മൂന്ന് ജയം മതി ഹൈദരബാദിന് പ്ലേ ഓഫില്‍ കയറാന്‍. ആറാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിന് ശേഷിക്കുന്ന നാല് കളികളില്‍ നിന്ന് മൂന്ന് ജയം വേണം പ്ലേ ഓഫ് ഉറപ്പിക്കാന്‍.
അടുത്ത ലേഖനം