'കെജിഎഫ് 2' കേരളത്തില്‍ നിന്ന് എത്ര കോടി നേടി ? മുന്നില്‍ പുലിമുരുകനും ലൂസിഫറും !

കെ ആര്‍ അനൂപ്| Last Updated: ശനി, 7 മെയ് 2022 (09:08 IST)

കെജിഎഫ് ചാപ്റ്റര്‍ 2 കേരള ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര കോടി നേടി എന്നതാണ് ആരാധകരുടെ ചോദ്യം. 21 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. പുലിമുരുകന്‍, ബാഹുബലി, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ഇതുവരെയും കെജിഎഫ്2ന് മറികടക്കാന്‍ ആയിട്ടില്ല.

60.9 കോടി രൂപയാണ് കേരളത്തില്‍നിന്ന് മാത്രം കെജിഎഫ് 2 സ്വന്തമാക്കിയത്. 21 ദിവസത്തെ കണക്കാണിത്.തമിഴ്നാട്ടില്‍ 100 ??കോടി കടന്ന ഒരേയൊരു സാന്‍ഡല്‍വുഡ് ചിത്രമായി കെജിഎഫ് ചാപ്റ്റര്‍ 2 മാറിയിരുന്നു.ഹിന്ദിയില്‍ നിന്ന് മൊത്തം കളക്ഷന്‍ 416.60 കോടി കളക്ഷന്‍ ചിത്രം നേടി.ഏറ്റവും വേഗത്തില്‍ 250 കോടി കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായും ഇത് മാറി.
കര്‍ണാടകയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 2 മാറി. ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ സിനിമയാണിത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :