അനുബന്ധ വാര്ത്തകള്
- സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ
- അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി
- തോളിന് പരിക്കേറ്റ സാൻ്റനർക്ക് കൺകഷൻ സബ്ബോ?, അതെങ്ങനെ നടക്കും, വിശദീകരണവുമായി ജയവർധനെ
- Sanju Samson : ടീം നായകൻ റുതുരാജായിരിക്കാം, പക്ഷേ ചെന്നൈയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ലീഡർ ചേട്ടൻ തന്നെ
- 'May I Coming' കെ എൽ രാഹുലിനൊപ്പം, സെഞ്ചുറി വേട്ടയിൽ കോലിയെ ലക്ഷ്യമിട്ട് സഞ്ജു, മുംബൈക്കെതിരെ സെഞ്ചുറി, റെക്കോർഡ്
Virat Kohli and Shubman Gill: ചിരിച്ചുകൊണ്ട് തുടക്കം, നിമിഷനേരം കൊണ്ട് മുഖഭാവം മാറി; കോലിയും ഗില്ലും ഉടക്കിയോ?
ഗുജറാത്തിനായി ഗിൽ ബാറ്റ് ചെയ്യുന്ന സമയത്ത് വിരാട് കോലി സൗഹൃദ സംഭാഷണത്തിനായി വരുന്നുണ്ട്
Virat Kohli and Shubman Gill
Virat Kohli and Shubman Gill: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ആർസിബിയുടെ സൂപ്പർതാരം വിരാട് കോലിയും ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലും ഗ്രൗണ്ടിൽവെച്ച് സംസാരിച്ചതാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. 'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രാജാവും രാജകുമാരനും കളിക്കിടെ ഉടക്കിയോ?' എന്നാണ് ഈ വീഡിയോയ്ക്കു താഴെ മിക്കവരുടെയും ചോദ്യം.
ഗുജറാത്തിനായി ഗിൽ ബാറ്റ് ചെയ്യുന്ന സമയത്ത് വിരാട് കോലി സൗഹൃദ സംഭാഷണത്തിനായി വരുന്നുണ്ട്. ഗില്ലിന്റെ അടുത്തേക്ക് എത്തുന്നതും സംസാരിച്ചു തുടങ്ങുന്നതും ചിരിച്ചുകൊണ്ടാണ്. ഗില്ലും വളരെ കൂളായി ചിരിച്ചുകൊണ്ടാണ് കോലിയോടു സംസാരിക്കുന്നത്. എന്നാൽ ഇതിനിടെ രണ്ടാളുടെയും മുഖഭാവം മാറുന്നുണ്ട്. കോലി പെട്ടന്നാണ് ഗൗരവഭാവത്തിലേക്ക് എത്തിയത്. ഗില്ലിന്റെ മുഖത്തും അൽപ്പം ഗൗരവം കാണാം. ഇരുവരും എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.
അതേസമയം ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനു ആർസിബി ജയിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെ സെഞ്ചുറി കരുത്തിൽ (58 പന്തിൽ 100) നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വിരാട് കോലി (44 പന്തിൽ 81), ദേവ്ദത്ത് പടിക്കൽ (27 പന്തിൽ 55) എന്നിവരുടെ അർധ സെഞ്ചുറികൾ ബെംഗളൂരുവിനെ ഏഴ് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കാൻ സഹായിച്ചു.A bit of friendly banter out there!#ViratKohli keeping things lively with #ShubmanGill#TATAIPL 2026 | #RCBvGT | LIVE NOW https://t.co/1jQMWSlWnX pic.twitter.com/6zzD3cVEcc
— Star Sports (@StarSportsIndia) April 24, 2026