RCB vs CSK: മുസ്തഫിസുറിനെ ഇറക്കി റുതുരാജിന്റെ ചെക്ക്, ആര്‍സിബിക്ക് 3 വിക്കറ്റ് നഷ്ടം
RCB vs CSK
23 പന്തില്‍ 35 റണ്‍സുമായി തകര്‍ത്തടിച്ച നായകന്‍ ഫാഫ് ഡുപ്ലെസിസിനെയും പിന്നാലെ പൂജ്യനായി രജത് പാട്ടീധാറിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്തായതോടെ മികച്ച തുടക്കം മുതലാക്കാനാവാതെ പ്രതിസന്ധിയിലാണ് ആര്‍സിബി.
4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ തകര്‍ത്തടിച്ചിരുന്ന ആര്‍സിബിയെ തകര്‍ത്തത് മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ മത്സരത്തിലെ അഞ്ചാമത്തെ ഓവറായിരുന്നു. ഡുപ്ലെസിസിനെയും പിന്നാലെയെത്തിയ രജത് പാട്ടീധാറിനെയും അതേ ഓവറില്‍ മടക്കാന്‍ മുസ്തഫിസുറിനായി. തൊട്ടടുത്ത ഓവറില്‍ ദീപക് ചാഹറാണ് മാക്‌സ്വെല്ലിനെ മടക്കിയത്.