അനുബന്ധ വാര്‍ത്തകള്‍
- IPL 2024: നോക്കി വെച്ചോളു, വിദേശതാരങ്ങളിൽ ഐപിഎല്ലിൽ തിളങ്ങുക ഇവർ
- IPL 2024: മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിനുണ്ട്, ഇത്തവണ കപ്പ് രാജസ്ഥാന് തന്നെയെന്ന് ശ്രീശാന്ത്
- IPL 2024: മധുഷങ്കയ്ക്ക് പകരക്കാരനായി മഫാക്ക മുംബൈയിൽ, ഷമിക്ക് പകരം സന്ദീപ് വാരിയർ
- M S Dhoni: ആകെ നടന്ന 16 ഐപിഎല്ലുകളിൽ 12 തവണ പ്ലേ ഓഫിൽ, അഞ്ച് കിരീടം, വെറും നായകനല്ല ചെന്നൈയ്ക്ക് ധോനി
- Punjab Kings: ശിഖര്‍ ധവാന് പഞ്ചാബ് നായകസ്ഥാനം ഒഴിഞ്ഞോ? ഫോട്ടോഷൂട്ടില്‍ ജിതേഷ് പങ്കെടുത്തത് ഇക്കാരണത്താല്‍
IPL 2024: 'മനിതര്‍ ഉണര്‍ന്നു കൊള്ള, ഇനി ഐപിഎല്‍ യുഗം'; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിനു ഇന്നു തുടക്കം
ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും
IPL 2024: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ഇന്ന് തുടക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണാണ് ഇന്നു മുതല്‍ നടക്കുക. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎല്ലില്‍ ഏറ്റുമുട്ടുക.
ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നാലിനാണ് തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും മത്സരം തത്സമയം കാണാം.
ആദ്യഘട്ടത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. തുടര്‍ന്നുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പൂര്‍ണ മത്സരക്രമം പുറത്തുവിടാത്തത്.