അഭിറാം മനോഹർ|
Last Modified വെള്ളി, 22 മാര്‍ച്ച് 2024 (17:34 IST)
ഐപിഎല്‍ 2024 സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം എം എസ് ധോനിയുടേതായിരുന്നുവെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ധോനി അദ്ദേഹത്തിന്റെ ശൈലിയിലാണ് ഇക്കാര്യം പറഞ്ഞത്. പലരും തീരുമാനത്തില്‍ വികാരഭരിതരായിരുന്നു. എന്നാല്‍ റുതുരാജിന് ക്യാപ്റ്റന്‍സി ലഭിച്ചതില്‍ എല്ലാവര്‍ക്കും തന്നെ സന്തോഷമുണ്ട്.
ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ധോനിയുടെ തീരുമാനമാണിത്. തീരുമാനം എടുത്തത് നല്ല സമയത്താണെന്ന് കരുതുന്നു. കാരണം ക്യാപ്റ്റന്‍സി ധോനിയില്‍ നിന്നും പഠിക്കാന്‍ റുതുരാജിന് സാധിക്കും. റുതുവിന് ഇതൊരു ഗ്രൂമിങ് പക്രിയയായിരിക്കും. ധോനി ഈ സീസണില്‍ മികച്ച രീതിയില്‍ കളിക്കുമെന്ന് കരുതുന്നു. കഴിഞ്ഞവര്‍ഷം ധോനിക്ക് പരിക്കുകള്‍ ഉണ്ടായിരുന്നു. ഈ സീസണിലെ ഫിറ്റ്‌നസ് മികച്ചതാണ്. ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാനുള്ള ആഗ്രഹം ധോനിക്ക് എപ്പോഴുമുണ്ട്. ഫ്‌ളെമിങ് പറഞ്ഞു.