മലാലയെ വെടിവച്ചയാളെ 2009-ല്‍ പിടികൂടി, വെറുതെവിട്ടു

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
പാക് സ്കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫ്സായിയെ വധിക്കാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാള്‍ 2009-ല്‍ പിടിയിലായിരുന്നു എന്ന് റിപ്പോര്‍ട്ട്. 14-കാരിയായ മലാലയെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ അത്തുള്ള എന്നയാളാണ് മുമ്പ് പിടിയിലായത്. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇയാളെ വെറുതെവിടുകയായിരുന്നു.

താലിബാന്‍ സംഘത്തിലെ കൊടുംഭീകരന്‍ മൌലാനാ ഫസലുള്ളയുടെ ആജ്ഞപ്രകാരം മമാലയ്ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത് അത്തുള്ളയാണ്. മുപ്പതിലേറെ പ്രായമുണ്ട് ഇയാള്‍ക്ക്. മലാലയ്ക്ക് നേരെ സ്വാത്തില്‍ വച്ച് വെടിയുതിര്‍ത്തത് ഇയാളായിരുന്നു.

തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടാവാം എന്നാണ് കരുതപ്പെടുന്നത്. ഏറെ അപകടകാരികളായ ഭീകരവാദികള്‍ക്ക് പോലും തക്കശിക്ഷ നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തത് മൂലമാണ് രാജ്യത്ത് ഭീകരവാദം തഴച്ചുവളരുന്നത് എന്ന നിരീക്ഷണം ശക്തമാണ്.

അതേസമയം യു കെയില്‍ ചികിത്സയില്‍ കഴിയുന്ന മലാലയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :