കാണ്ഡഹാര്‍ വിമാനറാഞ്ചല്‍: പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

ശ്രീനഗര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
നിരവധി ഭീകരവാദക്കേസുകളില്‍ പ്രതിയായ മെഹ്‌റാജുദ്ദീന്‍ ദന്ത് എന്ന ജാവേദിനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കിഷ്ത്വാറില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. പാക് ചാരസംഘടനയായ ഐഎസ്എയുടെ സാമ്പത്തിക ഉപദേഷ്ടാവാണ് ജാവേദ്. ഹിസ്ബുള്‍ മുജഹിദ്ദീന്‍ തലവന്‍ സെയ്ദ് സലാഹുദ്ദീന്റെ സഹായിയുമാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. 20 വര്‍ഷമായി ഇയാള്‍ കശ്മീരില്‍ ഇരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവരികയായിരുന്നു. ഹിന്ദു പേരില്‍ ഇയാള്‍ നേപ്പാളിലും കഴിഞ്ഞിട്ടുണ്ട്.

1999 ഡിസംബര്‍ 24-ന് ആയിരുന്നു കാണ്ഡഹാര്‍ വിമാനറാഞ്ചല്‍. സംഭവം നടന്ന 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജാവേദ് പിടിയിലാകുന്നത്. 1996-ലെ ഡല്‍ഹി ലജ്പത് നഗര്‍ സ്ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ട് എന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :