മെല്‍ബണ്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
താലിബാന്‍ കലാപകാരികള്‍ ഫേബ്സുക്കില്‍ ‘സുന്ദരികളായ സ്ത്രീകള്‍’ ആയി പ്രത്യക്ഷപ്പെടുന്നു. സൈനികരോട് ചങ്ങാത്തം സ്ഥാപിച്ച് അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് താലിബാന്റെ ഈ വേഷംകെട്ടല്‍ എന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഇട്ട ഭീകരരുടെ സുഹൃദ്സംഘത്തില്‍ സൈനികരും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വ്യാജ പ്രൊഫൈലുകള്‍ സൂക്ഷിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധരംഗത്ത് ജോലി നോക്കുന്നവര്‍ക്ക് ആവശ്യമായ സോഷ്യല്‍ മീഡിയ പരിശീലനം ലഭിക്കാത്തതാണ് ഇതിന് കാരണമാകുന്നത് എന്നാണ് നിരീക്ഷണം. ഇപ്പോള്‍ ഓസ്ട്രേലിയന്‍ സൈനികര്‍ക്ക് ‘സോഷ്യല്‍ മീഡിയ പരിശീലനം‘ നല്‍കുന്നുണ്ട്.
സൈനികരുടെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതിന് കാരണമാകുന്നു.