ഇന്ത്യ-പാക് വിസാ ചട്ടങ്ങള്‍ ഉദാരമാക്കി

ഇസ്ലാമാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിസാചട്ടം ലഘൂകരിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലുമുള്ളവര്‍ക്ക് പരസ്പരം സന്ദര്‍ശനം നടത്തുന്നതിന്റെ നടപടിക്രമങ്ങളില്‍ അയവു വരുത്തുന്നതാണ് ഈ കരാര്‍.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കുമാണ് പുതുക്കിയ വിസാ കരാറില്‍ ശനിയാഴ്ച ഒപ്പുവെച്ചത്. എസ് എം കൃഷ്ണയുടെ മൂന്ന് ദിവസത്തെ പാക് സന്ദര്‍ശനത്തിനിടെ ഇസ്ലാമാബാദിലാണ് കരാര്‍ ഒപ്പിട്ടത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം നിന്നുപോയ സമാധാനശ്രമങ്ങള്‍ക്ക് വേഗതകൂട്ടാന്‍ കരാര്‍ സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിസാചട്ടങ്ങളില്‍ ഇളവ് വരുത്തുന്നത്. സന്ദര്‍ശക വിസാ കാലാവധി മൂന്നു മാസത്തില്‍നിന്ന് ആറുമാസമാക്കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മൂന്നുമാസത്തിലേറെ തങ്ങാനാകില്ല. 65 വയസിനു മുകളിലും 12 വയസിനു താഴെയും പ്രായമുള്ളവര്‍ക്കും പ്രമുഖ ബിസിനസുകാര്‍ക്കും പൊലീസ് റിപ്പോര്‍ട്ടിങ്ങിന്റെ ആവശ്യമില്ല. സമയനഷ്ടമില്ലാതെ ലഭ്യമാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :